ന്യുഡല്‍ഹി: പ്രകൃതിയുടെ അത്ഭുതത്തിന് ഡല്‍ഹിയില്‍ നിന്നും ഒരു ഉദാഹരണം കൂടി. വൈദ്യശാസ്ത്രത്തിന് തന്നെ അത്ഭവമുളവാക്കിയ ഒരു കുട്ടിയുടെ ജനനമാണ് ചര്‍ച്ചയാകുന്നത്. രാജ്യതലസ്ഥാനത്ത് പിറന്ന നവജാത ശിശുവിന് പിന്‍ഭാഗത്ത് ഒരു ജനനേന്ദ്രിയം കൂടി ഉണ്ടെന്നതാണ് ജിജ്ഞാസ ജനിപ്പിക്കുന്നത്.
ഗര്‍ഭാവസ്ഥയില്‍ തന്നെ വളര്‍ച്ച നിന്നുപോയ ഇരട്ട ശിശുവിന്റെ ജനനേന്ദ്രിയമാകാം കുട്ടിയുടെ പിന്‍ഭാഗത്ത് കണ്ടതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ആണ്‍കുട്ടിയിലാണ് ഈ അത്ഭുതപ്രതിഭാസം കണ്ടെത്തിയത്.
അസര്‍ബൈജാനിലെ ബാകുവില്‍ എത്തിച്ച് കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി അധികലിംഗം നീക്കം ചെയ്തു. ബാകുവിലെ സൈന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീഡിയാട്രിക്സില്‍ എത്തിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടിക്ക് സാധാരണ ലൈംംികാവയവം ഉണ്ടാകേണ്ട സ്ഥാനത്ത് ലൈംഗികാവയവമുണ്ട്. ഇതിന് പുറമെയാണ് മറ്റൊന്ന് കൂടി പിന്‍ഭാഗത്ത് വളര്‍ന്നത്.
പിന്‍ഭാഗത്തെ ലൈംഗികാവയവം ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. കുട്ടിയുടെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല.