മുതിര്‍ന്ന നേതാക്കള്‍ ഒഴിവാക്കപ്പെടുന്നതിന് പുറമേ കൂടുതല്‍ യുവനേതാക്കളെ സിപിഎം സംസ്ഥാന സമിതിയിലേക്ക് ഉള്‍പ്പെടുത്തിയതായി സൂചന.
ജോണ്‍ ബ്രിട്ടാസ്, എ.എ റഹീം, ചിന്താ ജെറോം, വി.പി സാനു എന്നീ യുവനേതാക്കളും പനോളി വത്സനും സംസ്ഥാന സമിതിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം കെ.എസ് സലീഖ, ഒ.ആര്‍ കേളു, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷനാണ് എ.എ റഹീം, സംസ്ഥാന യുവജന ക്ഷേമ ഉപാദ്ധ്യക്ഷയാണ് ചിന്ത. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാണ് വി.പി സാനു. കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയാണ് കണ്ണൂര്‍ സ്വദേശിയായ പനോളി വത്സന്‍. കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറിയായിരുന്ന പി.ശശിയെയും സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തു.
സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മന്ത്രിമാരായ വി.എന്‍ വാസവന്‍, സജി ചെറിയാന്‍ എന്നിവരെയും ഒപ്പം മുന്‍ എംഎല്‍എമാരായ രാജു എബ്രഹാം, എം.സ്വരാജ് എന്നിവരെയും കെ. അനില്‍ കുമാറിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന സമിതിയില്‍ നിന്നും ജി.സുധാകരന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവരടക്കം 75 വയസ് പിന്നിട്ട മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയിരുന്നു. കോലിയക്കോട് കൃഷ്‌ണന്‍ നായര്‍, എം.എം മണി, വൈക്കം വിശ്വന്‍, കെ.പി സഹദേവന്‍, പി.പി വാസുദേവന്‍, സി.പി നാരായണന്‍, കെ.വി രാമകൃഷ്‌ണന്‍, എം.ചന്ദ്രന്‍, കെ.ജെ തോമസ്, പി.കരുണാകരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെയാണ് ഒഴിവാക്കിയത്.