സോളാറിൽ തെറ്റായ ഉപദേശം പിണറായിക്ക് വിനയായി!.ബ്രിട്ടാൻറെ മാധ്യമ ഉപദേശം കനത്ത തിരിച്ചടി.വാർത്താക്കുറിപ്പിറക്കിയതിനെ വിമർശിച്ച് ഹൈക്കോടതി;പ്രതിച്ഛായ തകർക്കുന്ന കാര്യങ്ങൾ മുന്നോട്ടു പോകാൻ പാടില്ലെന്നും കോടതി

കൊച്ചി : സോളാറിൽ ഉമ്മൻ ചാണ്ടിയെ കുരുക്കാനുള്ള നടപടി പിണറായിക്ക് വിനയായി! സോളാർ റിപ്പോർട്ടിനെ തുടർന്നുള്ള വാർത്താക്കുറിപ്പിറക്കിയതിനെ വിമർശിച്ച് ഹൈക്കോടതിതന്നെ രംഗത്ത് വന്നത് ജോണ് ബ്രിട്ടാസിനും കനത്ത പ്രഹരം ആണ് .മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകൻ ആയ ബ്രിട്ടാസിന്റെ ഉപദേശം വാർത്ത സമ്മേളനത്തിനുണ്ടാകുക സ്വാഭാവികം ആണ് . വ്യക്തിയെന്ന നിലയിൽ പ്രതിച്ഛായ തകർക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകാൻ പാടില്ലെന്ന് കോടതി മുന്നറിയിപ്പ് കൊടുത്തു മുഖ്യമന്ത്രിയെ കുഴിയിൽ ചാടിച്ചത് എജിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നൽകിയ നിയമോപദേശവും വാർത്ത സമ്മേളനം നടത്തിയത് മാധ്യമ ഉപദേശകനായ ജോൺ ബ്രിട്ടാസിന്റെ ഉപദേശവും ആകാനാണ് സാധ്യത .

കേരളത്തിലെ ഏതൊരു വ്യക്തിയും തറപ്പിച്ച് പറയുന്നത് പിണറായി ഭരണം നല്ലത് എന്നാണ് .എന്നാൽ മാധ്യമങ്ങളെ വെറുപ്പിക്കുന്നതിനാൽ പിണറായിക്ക് ഭരണത്തിന്റെ ഗുണം കിട്ടുന്നില്ല .മീഡിയ മുഴുവനും പിണറായിക്ക് എതിരാകുന്നു .മുഖ്യമന്ത്രിക്കെതിരെ നിരന്തരമായി ഉണ്ടാകുന്ന വാർത്തകൾ പിണറായിക്ക് അവമതിപ്പ് ഉണ്ടാക്കുന്നു .ഒരു ഉപദേശകൻ ഇതൊന്നും അറിയുന്നില്ല എന്ന് ധരിക്കുന്നതു തെറ്റായ ഉപദേശത്താലോ ആണെന്നാണ് ആരോപണം .ഇത് ബ്രിട്ടാസിന്റെ കഴിവുകേട് തന്നെ എന്നും ആരോപണം ഉണ്ട്. എന്നാൽ ചിലർ പറയുന്നത് മുഖ്യമന്ത്രിക്ക് എതിരായി മീഡിയ വിദ്യോഷം തന്ത്രപൂർവം ക്രിയേറ്റ് ചെയ്യിപ്പിക്കുക ആണെന്നാണ് . .ഇത് ബ്രിട്ടാസ് എന്ന മാധ്യമ ഉപദേശകന്റെ കഴിവുകേടും എന്നാണ് ആരോപണം .ഇപ്പോൾ ഹൈക്കോടതി നിരീക്ഷണവും ബ്രിട്ടാസിന്റെ പിടിപ്പ് കേടാണ് .കുറച്ച് ഹിന്ദിയും ഇംഗ്ളീഷും അറിയാവുന്നതിനാൽ മുഖ്യമന്ത്രിയെ ഉപദേശിപ്പിച്ചു നശിപ്പിക്കുന്നു എന്ന് സഖാക്കൾ തന്നെ ആരോപണം ഉന്നയിക്കുന്നുണ്ട്.സോളാർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ കുറിപ്പ് ഇറക്കിയ നടപടിയെയാണ് കോടതി വിമർശിച്ചത്. മുഖ്യമന്ത്രിയുടെ നടപടി അനുചിതമായി പോയെന്നും കോടതി വാക്കാൽ വിലയിരുത്തി.

സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്താക്കുറിപ്പ് ഇറക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ വിമർശനം. സോളർ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ടും സർക്കാരിന്റെ തുടർനടപടിയും ചോദ്യംചെയ്ത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ ഹർജി പരിഗണിക്കവെയാണ് കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്താക്കുറിപ്പ് ഇറക്കിയത് അനുചിതമായെന്ന് കോടതി നിരീക്ഷിച്ചത്. ഈ സംഭവത്തിൽ വിചാരണയ്ക്ക് മുൻപ് എങ്ങനെ നിഗമനങ്ങളിൽ എത്താനാകുമെന്നും ഹൈക്കോടതി ചോദിച്ചു. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.മുതിർന്ന കോൺഗ്രസ് നേതാവു കൂടിയായ കപിൽ സിബലാണ് ഉമ്മൻ ചാണ്ടിക്കായി ഹൈക്കോടതിയിൽ ഹാജരായത്.ഹർജിക്കാരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്ന് കപിൽ സിബൽ വാദമധ്യേ ചൂണ്ടിക്കാട്ടി. കമ്മിഷൻ മുഖ്യ തെളിവായി പരിഗണിച്ചിട്ടുള്ള സരിതയുടെ കത്തിലുള്ളത് ആരോപണങ്ങൾ മാത്രമാണ്. ഈ കത്ത് ചർച്ച ചെയ്യരുത്. സംസ്ഥാന സർക്കാരിന് ഇതുമായി ബന്ധപ്പെട്ട് നോട്ടിസ് അയയ്ക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.സരിതയുടെ കത്തും അതിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ നടത്തിയ പ്രതികൂല പരാമർശങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി കോടതിയിലെത്തിയപ്പോൾ കേസ് പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറിയതിനാൽ പുതിയ ബെ‍ഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ ബിജെപി നേതാവ് കെ.സുരേന്ദ്രനും കക്ഷിചേർന്നിട്ടുണ്ട്.Oommen-saritha-herald

പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയപ്പോൾ ഏറെ കൈയടി നൽകിയവരാണ് കേരളത്തിലെ മാധ്യമങ്ങൾ. അതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു. പല കാര്യങ്ങളിലും ലാളിത്യം പുലർത്തിവന്ന സമീപമായിരുന്നു ഈ സമീപനത്തിന് കാരണമായത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം കുറച്ചു കൊണ്ടും മറ്റുമുള്ള നടപടികളും ഏറെ പ്രശംസിക്കപ്പെട്ടു. എന്നാൽ, പിന്നീട് കാര്യങ്ങളെല്ലാം തകിടം മറിയുന്ന അവസ്ഥയാണ് ഉണ്ടായത്. ഉപദേശകരായി പിന്നീട് കൂടുതൽ ആൾക്കാരെത്തി. ഇതോടെ വിവാദങ്ങളുടെ ഘോഷയാത്രയും പിന്നാലെയെത്തി.ഉപദേശകരും സ്തുതിപാഠകരും പാർട്ടി അനാവശ്യമായി തിരുകി കയറ്റിയവരും ഒക്കെ ഉണ്ടായിട്ടും എൽഡിഎഫ് ഭരണത്തിൽ ഒന്നും ശരിയാകുന്നില്ലെന്ന വിമർശനവും ശക്തമായി. ഇടതു സർക്കാറിന്റെ പ്രവർത്തനങ്ങൾ എല്ലാം വിവാദത്തിലേക്ക് പോകുന്നതോടെയാണ് ഉപദേശകരും പേഴസണൽ സ്റ്റാഫംഗങ്ങളും മുഖ്യമന്ത്രിക്ക് ദിനം തോറും കൂടി വന്നത്. സാമ്പത്തിക ഉപദേശക, മാധ്യമ ഉപദേശകൻ, തുടങ്ങി പൊലീസ് കാര്യങ്ങൾ ഉപദേശിക്കാൻ മുൻ ഡിജിപി രമൺ ശ്രീവാസ്തവയിൽ വരെ എത്തി നിൽക്കുകയാണ് ഈ പട്ടിക. പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളിലും ദിനം തോറും ഒരോരുത്തർ എത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ ഇങ്ങനെ എത്തിയവരെ കൊണ്ട് യാതൊരു കാര്യവും ഇല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ.ജനങ്ങൾക്ക് ഉപകാരപ്രദമായ നിരവധി തീരുമാനങ്ങൾ ഇടതു സർക്കാർ കൈകൊണ്ടിട്ടുണ്ട്. പക്ഷേ ഇക്കാര്യങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാക്കാൻ മുഖ്യമന്ത്രിയുടെ മാധ്യമ ടീമും ബ്രിട്ടാസും അമ്പേ പരാജയപ്പെട്ടു എന്ന വിമർർശനം ശക്തമാകുന്നു. സർക്കാറിന്റെ വീഴ്ചകൾ മാത്രമാണ് ഇപ്പോൾ വാർത്തയാകുന്നത്. വികാരപരമായ വിഷയമായിരുന്നു ജിഷ്ണുവിന്റ അമ്മയുടെ സമരം. എന്നാൽ ഈ വിഷയത്തെ വേട്ടക്കാക്കിയത് ഉപദേശകനാണ് എന്നും ആരോപണം ഉണ്ട് .ഇതിന്റെ ഫലമായാണ് സർക്കാർ പൊതുജന മധ്യത്തിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത്. പാർട്ടി പ്രവർത്തകർ പോലും പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സർക്കാർ പ്രവർത്തനങ്ങൾ.

അതേസമയം സോളർ കമ്മിഷൻ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആശ്വാസം. സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്താക്കുറിപ്പ് ഇറക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച ഹൈക്കോടതി, ഉമ്മൻ ചാണ്ടിയുടെ ഹർജി ഫയലിൽ സ്വീകരിച്ചു. സരിതയുടെ കത്തിനെക്കുറിച്ചുള്ള ചർച്ചകൾ വിലക്കണമെന്ന ഉമ്മൻചാണ്ടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. മാധ്യമങ്ങൾ ഉൾപ്പെടെ ആരും കത്തിനെക്കുറിച്ച് ചർച്ച ചെയ്യരുതെന്നാണു നിർദേശം. ജനുവരി 15ന് ഹർജി വീണ്ടും പരിഗണിക്കും. മുതിർന്ന കോൺഗ്രസ് നേതാവു കൂടിയായ കപിൽ സിബലാണ് ഉമ്മൻചാണ്ടിക്കുവേണ്ടി ഹാജരായത്.നേരത്തെ, സോളർ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ടും സർക്കാരിന്റെ തുടർനടപടിയും ചോദ്യംചെയ്ത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ ഹർജി പരിഗണിക്കവെയാണ് കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രിയെ ഹൈക്കോടതി വിമർശിച്ചത്. ഈ സംഭവത്തിൽ വിചാരണയ്ക്ക് മുൻപ് എങ്ങനെ നിഗമനങ്ങളിൽ എത്താനാകുമെന്നു ഹൈക്കോടതി ചോദിച്ചു. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.OOMMEN CHANDY -SARITHA

വാദം നാളത്തേയ്ക്ക് മാറ്റണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതു തള്ളിയ കോടതി, ഉച്ചകഴിഞ്ഞ് വീണ്ടും ഹർജി പരിഗണിക്കുകയായിരുന്നു. സോളർ കമ്മിഷൻ റിപ്പോർട്ടിന് എതിരെയായിരുന്നു ഉമ്മൻചാണ്ടിയുടെ ഹർജി. എന്നാൽ കമ്മിഷൻ റിപ്പോർട്ടിന് ആധാരമായ സരിതയുടെ കത്തിനെതിരെയായിരുന്നു സിബലിന്റെ വാദങ്ങൾ. ഉമ്മൻചാണ്ടിക്കു പറയാനുള്ളത് കേൾക്കാതെയാണ് കമ്മിഷൻ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയതെന്ന് സിബൽ ചൂണ്ടിക്കാട്ടി. മറ്റു കാര്യങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും കത്തിനെക്കുറിച്ചോ അതിലെ പരാമർശങ്ങളെക്കുറിച്ചോ യാതൊന്നും അന്വേഷിച്ചില്ല.കത്തിനെ അടിസ്ഥാനമാക്കിയാണ് സർക്കാർ ചില തുടർനടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കത്ത് തന്റെ കക്ഷിക്ക് അപകീർത്തിപരമായതിനാൽ അതിൻമേലുള്ള ചർച്ച വിലക്കണമെന്നും സിബൽ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി, സരിതയുടെ കത്ത് മാധ്യമങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യരുതെന്ന് നിർദേശിച്ചു. അതേസമയം, സോളർ കമ്മിഷൻ റിപ്പോർട്ടിൻമേലോ കത്തിൻമേലോ സർക്കാരിന് തുടർനടപടി സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും വ്യക്തമാക്കി. കേസിൽ ബിജെപി നേതാവ് കെ.സുരേന്ദ്രനും കക്ഷി ചേർന്നിട്ടുണ്ട്.

സോളർ കേസ് പ്രതിയായ സരിതയുടെ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയ കമ്മിഷൻ, സർക്കാർ ഏൽപിച്ച പരിഗണനാവിഷയങ്ങൾ മറികടന്നുവെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആക്ഷേപം. പരിഗണനാവിഷയങ്ങൾ വിപുലപ്പെടുത്തിയ കമ്മിഷൻ നടപടി നിയമപരമല്ല. കത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങൾ സ്വേച്ഛാപരവും മൗലികാവകാശ ലംഘനവുമാണ്. തന്റെ പൊതുജീവിതത്തിനു കളങ്കമുണ്ടാക്കുന്ന പരാമർശമുൾപ്പെട്ട കത്തും റിപ്പോർട്ടും സഭയിൽ വച്ചതോടെ പൊതുരേഖയുടെ ഭാഗമായി.

തനിക്കെതിരായ ലൈംഗികാരോപണങ്ങൾ കമ്മിഷൻ മുൻപാകെ സരിത നിഷേധിച്ചിരുന്നു. തന്നെ മോശക്കാരനായി ചിത്രീകരിക്കാൻ സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്തതായി സരിത അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലായിരിക്കെ സരിത എഴുതിയതെന്നു പറയപ്പെടുന്ന കത്ത് മാധ്യമപ്രവർത്തകൻ മുഖേനയാണു കമ്മിഷൻ മുൻപാകെയെത്തിയത്. ഇതെക്കുറിച്ചു വിശദീകരണത്തിനു ഹർജിക്കാരനു നോട്ടിസ് പോലും നൽകാതെ കമ്മിഷൻ അതു സ്വീകരിച്ച് രേഖകളിലുൾപ്പെടുത്തി.റിപ്പോർട്ട് കിട്ടിയ ഉടൻ, സഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിനു മുൻപേ സർക്കാർ തിടുക്കപ്പെട്ടു നടപടി തീരുമാനിച്ചു പത്രക്കുറിപ്പ് ഇറക്കി. വിമർശനം ഉയർന്നപ്പോൾ, നടപടി ഉത്തരവു സഹിതം റിപ്പോർട്ട് സഭയുടെ മേശപ്പുറത്തുവച്ചു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാക്കാര്യങ്ങളും പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. തുടർനടപടിയെന്ന പേരിൽ അപകീർത്തികരമായ പ്രഖ്യാപനങ്ങൾ നടത്തിയശേഷം സുപ്രീംകോടതി ന്യായാധിപനായിരുന്ന ജസ്റ്റിസ് അരിജിത്ത് പസായത്തിന്റെ നിയമോപദേശം തേടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

 

Top