പിണറായി മുണ്ടുടുത്ത മോദി:മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ

pinarayi-vijayan

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ ബാലനുമെതിരെ സി.പി.ഐ എക്സിക്യുട്ടീവില്‍ രൂക്ഷ വിമര്‍ശം. പിണറായി മുണ്ടുടുത്ത മോദിയാണെന്നുവരെ വിമര്‍ശം ഉയര്‍ന്നു.മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചത് ശരിയായില്ലെന്നും എക്‌സിക്യുട്ടീവ് യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ ഉപസംഹരിച്ചു കൊണ്ട് സംസാരിച്ച സത്യന്‍ മൊകേരിയാണ് പിണറായിക്കെതിരെ മുണ്ടുടത്ത മോഡിയെന്ന പരാമര്‍ശം നടത്തിയത്.

സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളില്‍ ഇടപെടാന്‍ പിണറായി ശ്രമിക്കുന്നതായി എക്‌സിക്യൂട്ടീവില്‍ ആരോപണമുയര്‍ന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചത് ഇതിന്റെ തെളിവാണ്. വകുപ്പുകളെക്കുറിച്ച് അറിയില്ലെങ്കിലും എല്ലാം തന്റെ കീഴിലാണെന്ന് വരുത്തുന്നു. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകള്‍ അടക്കി ഭരിക്കേണ്ടന്നും സി.പി.ഐ മുന്നറിയിപ്പ് നല്‍കി.സി.പി.ഐ മന്ത്രിമാരെ വിമര്‍ശിച്ച മന്ത്രി എ.കെ ബാലനെതിരെയും യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ബാലന്‍ ജനിച്ചപ്പോഴോ ഭരണകര്‍ത്താവാണോ എന്ന് സി.പി.ഐ പരിഹസിച്ചു. സി.പി.എമ്മുകാര്‍ തട്ടിയെടുത്ത ഭൂമിക്ക് പട്ടയം നല്‍കാത്തതാണ് ബാലന്റെ വിരോധത്തിന് കാരണമെന്ന് പ്രതിനിധികള്‍ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top