‘മാണിക്ക മലരായ പൂവി’ ഇറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ഹിറ്റായിരിക്കുകയാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ഗാനം. ഗാനത്തിനൊപ്പം മറ്റൊരാള്‍ കൂടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. മറ്റാരുമല്ല ചിത്രത്തിലെ നായികമാരില്‍ ഒരാളായ പ്രിയാ വാര്യരാണ് ആ കക്ഷി. ഗാനത്തിലെ പ്രിയയുടെ മുഖഭാവങ്ങളാണ് സോഷ്യല്‍ മീഡിയയുടെ മുഴുവന്‍ മനം കവര്‍ന്നത്. ഓഡിഷന്‍ വഴിയാണ് പ്രിയ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഒമര്‍ പ്രിയയെ നായികമാരിലൊരാളായി കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന സീന്‍ താന്‍ ആദ്യമായി അഭിനയിച്ച സീനാണെന്ന് പ്രിയ പറഞ്ഞു. തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ പ്രിയ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. റഫീക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനാണ്.
https://youtu.be/WEeB8lSYbew