ഇത് ജോജു ജോര്‍ജ് ആണോ! വണ്ണം കുറച്ച് കിടിലന്‍ ലുക്ക്; ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

നടന്‍ ജോജു ജോര്‍ജിന്റെ പുതിയ ലുക്ക് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.ജോഷി ചിത്രമായ ആന്റണിക്ക് വേണ്ടിയാണ് നടന്‍ ശരീരഭാരം കുറച്ചിരിക്കുന്നത്. നടന്റെ ലുക്ക് ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ജോജു ജോര്‍ജിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് ‘ആന്റണി’. നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, എന്നിവര്‍ക്ക് ഒപ്പം ആശാ ശരത്തും കല്യാണി പ്രിയദര്‍ശനും എത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകത ആണ്. ഇരട്ട എന്ന ജനപ്രിയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രമാണ് ആന്റണി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടന്നു. രചന രാജേഷ് വര്‍മ്മ, ഛായാഗ്രഹണം രണദിവെ, എഡിറ്റിംഗ് ശ്യാം ശശിധരന്‍, സംഗീത സംവിധാനം ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വിതരണം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പി.ആര്‍.ഒ. ശബരി, മാര്‍ക്കറ്റിങ്ങ് പ്ലാനിങ് -ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.

Top