ദുബായ്: വിദേശികള്‍ക്ക് ദുബായിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് നിയന്ത്രണം വരുന്നു. ഗതാഗതക്കുരുക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി പഴയ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം, വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യാനുള്ള നിരക്കില്‍ മാറ്റം വരുത്തല്‍, വാഹനത്തിന്റെ എന്‍ജിന്‍ ശേഷിക്ക് അനുസൃതമായി ലൈസന്‍സ് എന്നിവയും പരിഗണനയിലാണ്.
പരിസ്ഥിതി സൗഹൃദമല്ലാത്ത വാഹനങ്ങളുടെ ഇറക്കുമതിയും റജിസ്‌ട്രേഷനും നിയന്ത്രിക്കും. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും. ഇതൊന്നും സ്ഥായിയായ പരിഹാര മാര്‍ഗമല്ലെന്നും കൂടുതല്‍ കരുതലും നടപടികളും ആവശ്യമാണെന്നും ആര്‍.ടി.എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു പറഞ്ഞു.
കൂടുതല്‍ നടപ്പാതകള്‍ നിര്‍മിക്കുകയും സൈക്കിള്‍ സവാരി പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും. ഗതാഗതമേഖലയിലെ പ്രധാന പ്രശ്‌നം വാഹനപ്പെരുപ്പമാണ്. ദുബായില്‍ ഒരാളുടെ പേരില്‍ രണ്ടു വാഹനങ്ങള്‍ എന്ന തോതിലാണുള്ളത്. പാതകളുടെ നീളം കൂട്ടിയും പാലങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുമാണ് ആര്‍.ടി.എ നിലവിലുള്ള ഗതാഗത പ്രശ്‌നങ്ങള്‍ മറികടക്കുന്നത്.