ന്യൂഡൽഹി: രാജ്യത്ത് രണ്ടു പേർക്ക് കൂടി ഒമിക്രോൺ. ഗുജറാത്തിലാണ് രോഗബാധ. അടുത്തിടെ യുകെയിൽ നിന്നും എത്തിയ 45കാരനിലും ഒരു കൗമാരക്കാരനിലുമാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 145 ആയി ഉയർന്നു.
മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, കർണാടക, തെലുങ്കാന, ഗുജറാത്ത്, കേരളം, ആന്ധ്രാപ്രദേശ്, ചണ്ഡീഗഡ്, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകളുള്ളത്. ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക