തിരുവനന്തപുരം: സരിതാ നായര്‍ക്ക് ശേഷം കേരളത്തെ പിടിച്ചുകുലുക്കാന്‍ കോട്ടയം സ്വദേശിനി എയ്ഞ്ചലും. കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച പെണ്‍പടയുടെ കൂട്ടത്തിലേക്ക് ഏയ്ഞ്ചലും. സംസ്ഥാനത്തെ പ്രമുഖ ഐ എ എസ് ഓഫിസര്‍മാരെ ഹണി ട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ സംസ്ഥാന പോലീസ് ചീഫ് അന്വേഷണത്തിന് ഉത്തരവിട്ടതോടെ കേരള രാഷ്ട്രീയം വീണ്ടും നീല മയമാകും. സരിതാ നായരുടെയും ബിന്ധ്യ തോമസിന്റെയും അറസ്റ്റും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംസ്ഥാനന്ന സുപ്രധാന പോസ്റ്റിലുള്ള ഐ എ എസ് ഓഫീസര്‍ക്കൊപ്പം മന്ത്രിമാരും ഈ ട്രാപ്പില്‍ കുടുങ്ങിയെന്ന് സൂചനകളാണ് പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത.
തലസ്ഥാനത്തെ നാണക്കേടിലാക്കി പ്രമുഖരെ ബ്ലാക്‌മെയില്‍ ചെയ്ത് കോടികള്‍ തട്ടിയ വാര്‍ത്ത് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട്ചെയ്തിരുന്നു.നവമാധ്യമങ്ങളില്‍ വൈറലായ വാര്‍ത്തയെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷത്തിലാണ് സംഭവത്തിന്റെ ഗൗരവം പുറത്ത് വനത്ത്. വാര്‍ത്തയ്തത് പിന്നാലെ ചില സംഘടനകള്‍ അന്വേഷണമാവശ്യപ്പെട്ട് പരാതിയും നല്‍കി. തുടര്‍ന്നാണ് അന്വേഷണത്തിന് ഡിജിപി സെന്‍കുമാര്‍ ഉത്തരവിട്ടത്.
രണ്ട് ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പില്‍ കുടുങ്ങിയതായി രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് പുറമെ മലബാര്‍ മേഖലയില്‍ നേരത്തെ കളക്ടറായി സേവനമനുഷ്ടിക്കുകയും ഇപ്പോള്‍ തലസ്ഥാനത്ത് ഉന്നത പദവിയിലിരിക്കുകയും ചെയ്യുന്ന മറ്റൊരുദ്യോഗസ്ഥനുമാണ് പെണ്‍ വലയില്‍ കുരുങ്ങിയത്.
ചില ‘അസൈന്‍മെന്റുകള്‍ക്കെന്ന’ വ്യാജേന എയ്ഞ്ചല്‍ എന്ന യുവതിയാണ് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെയും സമീപിച്ചത്. പിന്നീട് ഈ ഉദ്യോഗസ്ഥരെ തന്റെ വരിധിയിലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.
ഇതില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ യുവതിയെ തന്റെ വസതിയിലേക്ക് തന്നെ കൊണ്ടുപോയതായാണ് അറിയുന്നത്.ഹിഡണ്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ചും മറ്റും ഐഎഎസ് ഉദ്യോഗസ്ഥരെ ബ്ലാക്ക്‌മെയില്‍ ചെയ്തതിനെ തുടര്‍ന്ന് വന്‍ തുക കൊടുത്ത് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. യുവതിക്ക് പിന്നില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിച്ചതായും ഇപ്പോള്‍ പൊലീസ് സംശയിക്കുന്നുണ്ട്.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനില്‍ നിന്ന് മാത്രം ദൃശ്യംപുറത്ത് വരാതിരിക്കാന്‍ 15 കോടി രൂപ ആദ്യം ആവശ്യപ്പെട്ടെന്നും പിന്നീട് അഞ്ചരക്കോടിയില്‍ ഒതുക്കിയെന്നുമാണ് പറയപ്പെടുന്നത്.
സംസ്ഥാനത്തെ ഭരണം നിയന്ത്രിക്കുന്ന ഈ ഐഎഎസ് ഉദ്യോഗസ്ഥന് ഇത്രയും ഭീമമായ പണം സംഘടിപ്പിച്ച് നല്‍കാന്‍ എറണാകുളത്തെ ഒരു പ്രമുഖ ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ ആണ് രംഗത്തിറങ്ങിയത്. പലരുടെ അടുത്തു നിന്നായി 50,20 ലക്ഷങ്ങള്‍ വച്ച് വലിയ പിരിവാണ് നടത്തിയത്. ചില മന്ത്രിമാര്‍ വഴിയാണ് ഏയ്ഞ്ചല്‍ ഐ എ എസ് ഉദ്യോഗസ്ഥരെ വലയിലാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.