ദോറാജി:ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തളരുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറുമെന്നാണ് പ്രവചനം.ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പുതിയ സര്‍വേ ഫലങ്ങള്‍ ബി.ജെ.പി ക്യാമ്പിനെ ഞെട്ടിക്കുന്നത്. ലോക്‌നീതി-സി.എസ്.ഡി.എസ് -എബിപി ന്യൂസ് നടത്തിയ മൂന്നാമത്തേതും അവസാനത്തേതുമായ സര്‍വേ ഫലങ്ങളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിനു മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ചത്. വോട്ടിങ് ശതമാന കണക്കില്‍ ബി.ജെ.പിയും കോണ്‍ഗ്രസും 43 ശതമാനം വോട്ടുമായി ഒപ്പത്തിനൊപ്പം നില്‍ക്കുമെന്നും സര്‍വേ ഫലം പറയുന്നു.
നൂറ്റിയന്‍പതിലേറെ സീറ്റുകളുമായി വന്‍വിജയത്തോടെ വീണ്ടും അധികാരത്തിലേറാം എന്ന പ്രതീക്ഷയിലായിരുന്ന ബി.ജെ.പി ക്യാമ്പിനെ ഞെട്ടിക്കുന്നതാണ് പുതിയ സര്‍വേ ഫലം. 91 മുതല്‍ 96 വരെ നൂറില്‍ താഴെ സീറ്റുകള്‍ ബി.ജെ.പി നേടുമെന്നു പറയുന്ന സര്‍വേ, കോണ്‍ഗ്രസ് സംഖ്യത്തിന് 86 സീറ്റുവരെ നേടാനാകുമെന്നാണ് പ്രവചിക്കുന്നത്. ലോക്‌നീതി-സി.എസ്.ഡി.എസ് ആദ്യ സര്‍വേയില്‍ നൂറിലധികം സീറ്റുമായി ബി.ജെ.പി വീണ്ടും അധികാരത്തിലേറുമെന്ന് പ്രവചിരുന്നു. 29 വോട്ടിങ് ശതമാനമുള്ള കോണ്‍ഗ്രസിന് 14 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നും സര്‍വേ പറയുന്നു.
പുതിയ സര്‍വേയില്‍ ചെറുകിട കച്ചവടക്കാരും സ്ത്രീകളും ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറിനെതിരാണെന്നും ഇവര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പുതിയ സംഖ്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതായും സര്‍വേ പറയുന്നു. ഇതോടെ വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫോട്ടോ ഫിനീഷിങാവുമെന്നാണ് സര്‍വേ വിലയിരുത്തല്‍. ഡിസംബര്‍ ഒമ്പതിന് ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും..
അതേസമയം ഹരിലാലിനെ ‘ഇറക്കുമതി’ സ്ഥാനാർഥി എന്നാണ് ലളിത് വിശേഷിപ്പിക്കുന്നത്. മണ്ഡലത്തിനു പുറത്തു നിന്നുള്ള ആളായതിനാൽ പ്രാദേശികമായ വികസന പ്രശ്നങ്ങളെ ഹരിലാലിന് തിരിച്ചറിയാനാകില്ലെന്നും പറയുന്നു. സാമുദായിക സംവരണം ആവശ്യപ്പെട്ടുള്ള പട്ടേൽ വിഭാഗക്കാരുടെ പ്രക്ഷോഭത്തിനിടെ ലളിത് നടത്തിയ നിർണായക ഇടപെടലുകളും അദ്ദേഹത്തിനു പിന്തുണയേറ്റുന്നുണ്ട്.2013ലുണ്ടായ തിരിച്ചടിക്കു പകരം വീട്ടാനാണ് കോൺഗ്രസിന്റെ നീക്കം. എന്നാൽ പിടിച്ചെടുത്ത സീറ്റ് നിലനിർത്തിക്കാട്ടാനാണു ബിജെപി പോരാട്ടം. മാറിയ സാഹചര്യങ്ങളിൽ പട്ടേൽ വോട്ട് ഇവിടെ നിർണായകമാകുമെന്നു മാത്രം. എഎപി, ജെഡിയു, ബിഎസ്പി സ്ഥാനാർഥികളും ആറു സ്വതന്ത്രരും ഉൾപ്പെടെ 17 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട് ദോറാജിയിൽ.
അതേസമയം അയോധ്യാ വിഷയം കോണ്‍ഗ്രസിനെതിരെ പ്രചരണായുധമാക്കാനുള്ള നീക്കവുമായി ബി.ജെ.പി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമാണ് അയോധ്യ വിഷയം വീണ്ടും സജീവമാക്കുന്നത്. ബാബരി മസ്ജിദ് ഹിന്ദുത്വവാദികള്‍ തകര്‍ത്തതിന്റെ 25-ാം വാര്‍ഷികം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ അന്തിമവാദം കേള്‍ക്കുന്നത് കഴിഞ്ഞദിസം സുപ്രീംകോടതി ഫെബ്രുവരി എട്ടിലേക്ക് മാറ്റിയിരുന്നു. ഇതോടെ രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അമിത് ഷായാണ് ആദ്യം രംഗത്തെത്തിയത്. തൊട്ടുപിന്നാലെ അയോധ്യയില്‍ പിടിച്ച് മോദിയും വര്‍ഗീയ നീക്കം തുടങ്ങി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അയോധ്യാ വിഷയത്തില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെക്കണമെന്ന് സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് വിഷയം വിവാദമാക്കാന്‍ മോദി ശ്രമിച്ചത്.
അയോധ്യാ കേസ് പരിഗണിക്കുന്നത് 2019 വരെ നീട്ടിവെക്കണമെന്ന് ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് എന്തധികാരമെന്നായിരുന്നു മോദിയുടെ ചോദ്യം. രാജ്യത്തെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ കോണ്‍ഗ്രസ് ചിന്തിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ മോദി അയോധ്യയെക്കുറിച്ച് അവര്‍ ആശങ്കാകുലരാകേണ്ടതില്ലെന്നും ധന്ധുകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. അയോധ്യാ വിഷയം ആളിക്കത്തിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ബി.ജെ.പി നേതാക്കളുടെ നീക്കത്തിന് ചുട്ടമറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ പയറ്റുന്ന അജണ്ട എന്താണെന്ന് വ്യക്തമാക്കണമെന്ന് മോദിയെ സംവാദത്തിന് ക്ഷണിച്ചുകൊണ്ട് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ആനന്ദ് ശര്‍മ തിരിച്ചടിച്ചു. സ്ഥലവും സമയവും മോദിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തിലെ ഭക്ഷണത്തിന് മാധുര്യമുണ്ടെങ്കിലും മോദിയുടെ പ്രതികരണങ്ങള്‍ എപ്പോഴും കയ്പ്പേറിയതാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയാണ് മോദി എപ്പോഴും ഉദാഹരണമായി എടുത്തുകാട്ടാറുള്ളത്. ഗാന്ധി സത്യം മാത്രം മുറുകെ പിടിച്ച വ്യക്തിയാണ്. എന്നാല്‍ മോദിയുടെ കൈകള്‍ കറപുരണ്ടതാണ്- ഗുജറാത്ത് വംശഹത്യയെ പരാമര്‍ശിച്ച് ആനന്ദ് ശര്‍മ പറഞ്ഞു.
അതേസമയം കോൺഗ്രസിനു പരോക്ഷ പിന്തുണ പ്രഖ്യാപിച്ച പട്ടേൽ സമുദായ സംഘടന (പാസ്) തലവൻ ഹാർദിക് പട്ടേൽലിനു മുന്നിൽ വൻ വെല്ലുവിളിയായി ഒരു മണ്ഡലം. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ‘പാസിൽ’ നിന്നുള്ള അംഗം കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന ഒരേയൊരു മണ്ഡലമായ ദോറാജിയിലാണു ഹാർദിക്കിന്റെ നേതൃത്വത്തിലുള്ള അഭിമാനപ്പോരാട്ടം. കോൺഗ്രസ് ടിക്കറ്റിൽ ഇവിടെ മത്സരിക്കുന്നത് ഹാർദിക്കിന്റെ വിശ്വസ്തരിലൊരാളായ ലളിത് വസോയ ആണ്. എതിരാളിയാകട്ടെ മുതിർന്ന ബിജെപി നേതാവും മുൻ ലോക്സഭ എംപിയുമായ ഹരിലാൽ പട്ടേലും
രാജ്കോട്ട് ജില്ലയിൽ പട്ടേൽ സമുദായാംഗങ്ങൾക്കു ഭൂരിപക്ഷമുള്ള നിയമസഭാമണ്ഡലം കൂടിയാണു ദോറാജി. പരമ്പരാഗതമായി കോൺഗ്രസിന്റെ ശക്തികേന്ദ്രമാണ് ഈ മണ്ഡലമെന്നതും ഹാർദിക്കിന് ആശ്വാസം പകരുന്നു. എന്നാൽ കോൺഗ്രസിനു പറയാൻ ഒരു ചതിയുടെ കഥയുമുണ്ട്. മുൻ പട്ടേൽ സമുദായ നേതാവ് വിത്തൽ രാദാദിയ ഇവിടെ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ അഞ്ചു തവണ ജയിച്ചിട്ടുണ്ട്. 2012ലും അദ്ദേഹത്തിനായിരുന്നു വിജയം. എന്നാൽ ഇദ്ദേഹം പിന്നീട് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. തുടർന്നു 2013ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രവീൺ മകദിയ വിജയിക്കുകയായിരുന്നു. ഇത് കോൺഗ്രസിനു കനത്ത ക്ഷീണമായി. മണ്ഡലത്തിൽ ബിജെപി ശക്തിപ്രാപിക്കുന്നതു തടയാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് ‘പാസി’നുള്ള കോൺഗ്രസ് പിന്തുണ, അതും നേരിട്ട്.
സാമുദായിക സമവാക്യങ്ങളേക്കാളും പക്ഷേ, ദോറാജിയിൽ മത്സരിക്കുന്നവർ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നം മണ്ഡലത്തിലെ വികസനമാണ്. റോഡുകൾ ഇന്നും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ. ബിജെപി നേതൃത്വത്തിലുള്ള നഗരസഭയ്ക്കു കീഴിൽ ഒരു ഭൂഗർഭ മലിനജല നിവാരണ സംവിധാനം നിർമാണം പാതിവഴിയിൽ നിലച്ച നിലയിലും. പരുത്തിക്കും നിലക്കടലയ്ക്കും ഉൾപ്പെടെ താങ്ങുവില ലഭിക്കാതെ കർഷകരും ബുദ്ധിമുട്ടിലാണ്. കഴിഞ്ഞ മൂന്നു വർഷത്തോളമായി കൃഷിക്ക് ചെലവാക്കുന്ന തുക പോലും തിരിച്ചു കിട്ടാത്ത അവസ്ഥയും. ഈ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് ലളിത് പ്രചാരണത്തിൽ മുന്നേറുന്നത്. തദ്ദേശ ഭരണ സംവിധാനത്തിലെ അഴിമതിയും ഇദ്ദേഹം വിഷയമാക്കുന്നു.
വികസനം തന്നെ മുന്നോട്ടുവച്ചാണ് ഹരിലാൽ പട്ടേലും രംഗത്തുള്ളത്. 2009 വരെ പോർബന്തർ ലോക്സഭയിൽ നിന്നുള്ള എംപിയായിരുന്നു ഹരിലാൽ. ദോറാജിയുടെ വികസനത്തിനു വേണ്ടി സംസ്ഥാന സർക്കാർ 110 കോടി രൂപ വകയിരുത്തിയതായി ഇദ്ദേഹം അവകാശപ്പെടുന്നു. ഭൂഗർഭ സംവിധാനത്തിൽ പാതിയും പൂർത്തിയായിക്കഴിഞ്ഞു. ശേഷിക്കുന്ന ഭാഗത്തിന്റെ നിര്‍മാണം നടക്കുകയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.താങ്ങുവിലയേക്കാളും അധികം തുകയ്ക്കാണു സർക്കാർ കർഷരിൽ നിന്ന് വിഭവങ്ങൾ സ്വീകരിക്കുന്നതെന്നും ഹരിലാലിന്റെ വാക്കുകൾ. ബിജെപി സമുദായത്തിനു വേണ്ടി എന്താണു ചെയ്തിരിക്കുവന്നതെന്ന് വിദ്യാസമ്പന്നരായ പട്ടേൽ അംഗങ്ങൾക്ക് വ്യക്തമായിട്ടറിയാം. അതിനാൽത്തന്നെ അവരുടെ പിന്തുണ തനിക്കായിരിക്കുമെന്നും ഹരിലാൽ ഉറപ്പിക്കുന്നു.