കേസില്‍ പ്രതിയായ ഡിവൈഎസ്പിക്കൊപ്പം വേദി പങ്കിട്ടതിന് മുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത പുറത്ത് വിട്ട മനോരമ നിരവധി കേസില്‍ പ്രതിയായ ഐജിയെ ‘വെള്ളപൂശി’ അതിഥിയാക്കി

കൊച്ചി : ക്രിമിനല്‍ – വിജിലന്‍സ് കേസില്‍ പ്രതിയായ ഐ.ജി യെ മുന്‍നിര്‍ത്തി മനോരമ ചാനലിന്റെ നിയന്ത്രണ രേഖ.മയക്കുമരുന്ന് ഉപഭോഗത്തിനും ക്രിമിനല്‍വല്‍ക്കരണത്തിനെതിരെ മനോരമ ചാനല്‍ സംഘടിപ്പിച്ച നിയന്ത്രണ രേഖയിലാണ് നിയമവിരുദ്ധ പ്രവര്‍ത്തിക്ക് കേസുകളില്‍ പ്രതിയായ എറണാകുളം റേഞ്ച് ഐ.ജി ശ്രീജിത്തിനെ മുഖ്യാതിഥിയാക്കി ചര്‍ച്ച നടത്തിയത്.

മുന്‍പ് വിവാദ വ്യവസായിയുമായി ബന്ധപ്പെട്ട ശ്രീജിത്തിനെതിരായ ഗുരുതര ആരോപണങ്ങള്‍ പുറത്തുകൊണ്ടുവന്നതില്‍ മുഖ്യ പങ്ക് വഹിച്ച ചാനല്‍ തന്നെയാണ് ഇപ്പോള്‍ ശ്രീജിത്തിന്റെ ‘മുഖം മിനുക്കിക്കാനും’ രംഗത്തിറങ്ങിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘കുറ്റകൃത്യങ്ങളില്‍ കുരുങ്ങി പോകുന്നുവോ മലയാളി’ എന്നതായിരുന്നു വിഷയം. ശ്രീജിത്തിന് പുറമെ പ്രമുഖ അഭിഭാഷകന്‍ ഉയഭാനുവും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.ഡി.വൈ.എസ്.പി മാരുടെ സംഘടനയുടെ പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഡി.വൈ.എസ്.പിക്കൊപ്പം മുഖ്യമന്ത്രി പങ്കെടുത്തതിനെതിരെ ആദ്യം ന്യൂസ് ബ്രേക്ക് ചെയ്ത മനോരമ ചാനലില്‍ തന്നെയാണ് ഈ വിരോധാഭാസവും അരങ്ങേറിയത്.sreejith manorama-news out

നിലവില്‍ എറണാകുളം വെണ്ണല ജനതാ റോഡിലെ വസ്തു കയ്യേറ്റവുമായി ബന്ധപ്പെട്ട് പി.വി. വിജു എന്ന ബിസിനസ്സുകാരന്‍ നല്‍കിയ കേസില്‍ ഒന്നാം പ്രതിയാണ് ശ്രീജിത്ത്. ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി (1) ല്‍ ഈ കേസിന്റെ വിചാരണ ഇപ്പോള്‍ നടക്കുകയാണ്.

തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ രമേശന്‍ നമ്പ്യാര്‍ എന്ന വ്യക്തി നല്‍കിയ വിജിലന്‍സ് കേസിലും ശ്രീജിത്ത് നിലവില്‍ പ്രതിയാണ്. വസ്തു തട്ടിപ്പ്, ബിനാമി ഇടപാട് മുതല്‍ ക്രൂരമായ പീഡനം വരെ രമേശന്‍ നമ്പ്യാരുടെ പരാതിയിലുണ്ട്.

മാധ്യമപ്രവര്‍ത്തകരെ സ്വാധീനിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ചാല്‍ നഷ്ടമായ പ്രതിച്ഛായ തിരിച്ച് പിടിക്കാന്‍ പറ്റുമെന്ന് കണ്ടാണ് ചാനലുകളിലും മാധ്യമങ്ങളിലും ഈ ഉദ്യോഗസ്ഥന്‍ പ്രത്യക്ഷപ്പെടുന്നതത്രെ.

കഴിവ് തെളിയിച്ച സത്യസന്ധരായ നിരവധി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിയില്‍ മിടുക്ക് കാണിക്കുമ്പോഴാണ് ഈ ‘ചാനല്‍ മിടുക്ക്’.

ജിഷ കേസുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിവരങ്ങള്‍ പുറത്ത് വിടാതെ ‘ആദ്യം പോലീസ് ആക്ഷന്‍ പിന്നീട് വിശദീകരണം’ എന്ന ഡി.ജി.പിയുടെ പൊതു നിലപാട് പോലും ചില ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ല എന്ന വിമര്‍ശനം സേനക്കകത്ത് തന്നെ വ്യാപകമാണ്.

മാധ്യമ പ്രവര്‍ത്തകരെ അങ്ങോട്ട് വിളിച്ച് ഇന്ന് എന്താ പരിപാടി? എന്ന് ചോദിക്കുന്ന പോലീസ് ഓഫീസര്‍മാര്‍ യഥാര്‍ത്ഥത്തില്‍ സേനക്ക് തന്നെ അപമാനമാണെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍പോലും പറയുന്നത്.

സേനക്ക് കളങ്കമുണ്ടാക്കിയ ഉദ്യോഗസ്ഥര്‍ വക്താവ് ചമയേണ്ടതില്ലെന്ന് വ്യക്തമാക്കി ഡി.ജി.പി യോടും മുഖ്യമന്ത്രിയുടെ മുന്നിലും കാര്യങ്ങള്‍ വ്യക്തമാക്കാനും നീക്കമുണ്ട്. ഫാന്‍സ് അസോസിയേഷന്റെയും ഫോളോവേഴ്‌സിന്റെയും പേരില്‍ ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന പിആര്‍ വര്‍ക്കിനെതിരെയും നിലവില്‍ ആക്ഷേപമുണ്ട്.

ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടലംഘനം വ്യാപകമാവുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇക്കാര്യത്തില്‍ ഇടപെടുമെന്നാണ് സൂചന.

Top