മോദി സർക്കാരിന്റെ ഒരു അഴിമതി കൂടീ പുറത്ത്; പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന റഫാലിനേക്കാളും വലിയ അഴിമതി; കണക്കുകൾ അക്കമിട്ട് നിരത്തി മാധ്യമപ്രവര്‍ത്തകന്‍ പി. സായ്‌നാഥ്

ന്യൂഡല്‍ഹി:മോദി അഴിമതികളുടെ പെരുമഴക്കാലം !. മോദി സർക്കാരിന്റെ ഞെട്ടിക്കുന്ന ഒരു അഴിമതി കൂടി പുറത്ത് !..റാഫേൽ ഇടപാടിനേക്കാള്‍ വലിയ അഴിമതിയാണ് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ ആരംഭിച്ച പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജനയെന്ന് മാധ്യമപ്രവര്‍ത്തകന്‍ പി. സായ്‌നാഥ്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ നയങ്ങളെല്ലാം കര്‍ഷക വിരുദ്ധമാണ്.

റഫാലിനേക്കാളും വലിയ അഴിമതിയാണ് പ്രധാനമന്ത്രി ഫസല്‍ യോജന. റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കാണ് പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് നല്‍കാനുള്ള ചുമതലയെന്നും സായ്‌നാഥ് പറഞ്ഞു. നവംബര്‍ 29, 30 തീയതികളില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് സായ്‌നാഥ് അറിയിച്ചു. സ്വാമിനാഥന്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാണ് പ്രധാന ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാരാഷ്ട്രയില്‍ 2.80 ലക്ഷം കര്‍ഷകരാണ് സോയ കൃഷി ചെയ്യുന്നത്. ഒരു ജില്ലയില്‍ 19.2 കോടിയുടെ പ്രീമിയമാണ് കര്‍ഷകര്‍ നല്‍കിയത്. 77 കോടി രൂപ വീതം സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും അടച്ചു. ആകെ 173 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഷുറന്‍സിന് ലഭിച്ചത്. കൃഷി നാശം സംഭവിച്ചപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി ക്ലയിമുകള്‍ തിരിച്ചടച്ചു. ഒരു ജില്ലയില്‍ റിലയന്‍സ് ഇപ്രകാരം നല്‍കിയത് 30 കോടി രൂപയാണ്. ബാക്കി 143 കോടി രൂപ റിലയന്‍സിന്റെ ലാഭം. ഒരു രൂപ പോലും നിക്ഷേപിക്കാതെയാണ് അവര്‍ക്കീ ലാഭം ലഭിച്ചതെന്നും സായ്‌നാഥ് പറഞ്ഞു.

ഒരു ജില്ലയില്‍ നിന്ന് മാത്രമാണ് റിലയന്‍സിന് 143 കോടി രൂപ ലാഭം ലഭിച്ചത്. പദ്ധതിയുടെ ഭാഗമായ ബാക്കി ഗ്രാമങ്ങളുമായി ഈ സംഖ്യ ഗുണിച്ചൂ നോക്കൂ എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഓരോ ദിവസവും 2000 കര്‍ഷകര്‍ കാര്‍ഷികവൃത്തി ഉപേക്ഷിക്കുന്നു. ഭൂമി കൈവശമുള്ള കര്‍ഷകരുടെ എണ്ണം കുറയുകയും പാട്ടത്തില്‍ കൃഷി ചെയ്യുന്നവരുടെ എണ്ണം കുത്തനെ കുടുകയും ചെയ്യുന്നു. ഭൂമി കൈവശമുള്ള 86 ശതമാനം കര്‍ഷകരും പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുന്ന 80 ശതമാനം കര്‍ഷകരും കടത്തിലാണെന്നും സായ്‌നാഥ് കൂട്ടിച്ചേര്‍ത്തു.

Top