കൊച്ചി :കേരളത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റം .അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ രണ്ട് സീറ്റിൽ വിജയിക്കും . കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റ് നേടിയ യുഡിഎഫ് ഇത്തവണ 14 സീറ്റുകൾ നേടുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. എൽഡിഎഫ് 4 സീറ്റിൽ ജയിക്കമെന്നും ന്യൂസ് 18 നെറ്റ് വര്‍ക്കിന്റെ മെഗാ ഒപ്പീനിയൻ പോൾ ഫലം. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ആകെയുള്ള 20 സീറ്റിൽ ഒരു സീറ്റിൽ മാത്രമായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.
കേരളത്തിൽ എൻഡിഎയ്ക്ക് 18 ശതമാനം വോട്ടുകൾ ലഭിക്കുമെന്ന് സർവേ ഫലത്തിൽ പറയുന്നു. യുഡിഎഫ് 47 ശതമാനം വോട്ടുകൾ നേടുമ്പോൾ സംസ്ഥാനത്തെ ഭരണകക്ഷിയായ എൽഡിഎഫ് 35 ശതമാനം വോട്ടുകളിൽ ഒതുങ്ങുമെന്നും ഫലം വ്യക്തമാക്കുന്നു.
അതേസമയം ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ ഒഴുക്ക് തുടരുന്നു .തിരുവനന്തപുരത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതൃത്വം. തിരുവനന്തപുരം ജില്ലയിലുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം നാളെ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. നാളെ രാവിലെ 11ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തിലായിരിക്കും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുകയെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
ഏതൊക്കെ നേതാക്കളാണ് ബിജെപിയില്‍ ചേരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണിപ്പോള്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാക്കള്‍ അറിയിക്കുന്നത്.