ജനോന്മുഖ സിവില്‍ സര്‍വീസിനായി അണിനിരക്കുക, നവകേരള നിര്‍മ്മിതിയില്‍ പങ്കാളികളാവുക; എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍

സ്വന്തം ലേഖകൻ

കോട്ടയം : കൂടുതല്‍ മികച്ച നാടാക്കി നമ്മുടെ നാടിനെ മാറ്റുന്ന നവകേരള നിര്‍മ്മിതിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സജീവപങ്കാളിത്തം ഉറപ്പാക്കുന്നതിനും സിവില്‍ സര്‍വീസിനെ ജനോന്മുഖമാക്കുന്നതിനും എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവിധ കേന്ദ്രങ്ങളില്‍ വിര്‍ച്വലായി ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം പ്രഫുല്‍ കെ വി സംസ്ഥാനകൗണ്‍സില്‍ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ശശിധരന്‍ ചര്‍ച്ചകള്‍ക്ക് മറുപടി നല്കി. ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍കുമാര്‍ അദ്ധ്യക്ഷനായ യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്‌ നായര്‍, ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ, സംസ്ഥാന കമ്മറ്റിയംഗം ടി ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

കെ ഷിബു (കോട്ടയം സിവില്‍ സ്റ്റേഷന്‍ ഏരിയ), സുബിന്‍ എം ലൂക്കോസ് (കോട്ടയം ടൗണ്‍ ഏരിയ), യാസിര്‍ ഷെരീഫ് (മീനച്ചില്‍ ഏരിയ), ലെനിന്‍ ഇ വി (വൈക്കം ഏരിയ), അനീഷ് വിജയന്‍ (ആര്‍പ്പൂക്കര-ഏറ്റുമാനൂര്‍ ഏരിയ), രതീഷ് ആര്‍ എസ് (ചങ്ങനാശ്ശേരി ഏരിയ), കെ സി പ്രകാശ് കുമാര്‍ (കാഞ്ഞിരപ്പള്ളി ഏരിയ), എം കെ ബീന (പാമ്പാടി ഏരിയ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Top