കണ്ണൂര്‍: പാനൂരിലെ കനകമലയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ റെയ്ഡില്‍ അഞ്ചു പേര്‍ പിടിയില്‍. പിടിയിലായവര്‍ ഐഎസ് ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നു. ആന്ധ്രയില്‍ നിന്ന് നാല് മാസം മുന്‍പ് ലഭിച്ച ചില വിവരങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റെയ്ഡ് നടത്തിയതെന്ന് എന്‍ഐഎ തെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നു രാവിലെ കണ്ണൂരില്‍ എത്തിയ സംഘം ലോക്കല്‍ പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്.
പെരങ്ങത്തൂര്‍ കനകമലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.ആരെയൊക്കെയാണ് പിടികൂടിയത് എന്ന വിവരം ഇതുവരെ എന്‍ഐഎ പുറത്ത് വിട്ടിട്ടില്ല. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണോ എന്ന് പോലും വ്യക്തമല്ല. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത് എന്നാണ് സൂചന. വന്‍ പോലീസ് സന്നാഹത്തോടെയാണ് എന്‍ഐഎ സംഘം പാനൂരില്‍ എത്തിയത്. എന്‍ഐഎ ഡിവൈഎസ്പിമാരായ ഷൗക്കത്ത് അലി, അനുരഞ്ജ് തംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. കേരളത്തില്‍ നിന്ന് ഒട്ടേറെ പേര്‍ ഐസിസിനെ പിന്തുണക്കുന്നതായി സൂചനകളുണ്ട്. ഇരുപത്തിയൊന്ന് പേരാണ് കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരാനായി നാടുവിട്ടതായി സംശയിക്കുന്നത്.കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരാനായി നാട് വിട്ടുപോയി എന്ന് സംശയിക്കുന്നവരില്‍ ഭൂരിപക്ഷം പേരും കാസര്‍കോട് സ്വദേശികളാണ്.
എട്ടംഗ സംഘത്തിലെ അഞ്ചു പേരെയാണ് റെയ്ഡില് പിടികൂടാനായത്.സംഘത്തിലെ മൂന്ന് പേര് ഓടിരക്ഷപ്പെട്ടു. സംഘത്തിലെ മൂന്ന് പേര് ഓടിരക്ഷപ്പെട്ടു. പിടിയിലായവരില്‍ തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കിയ രണ്ട് മലയാളികളും ഉണ്ടെന്നാണ് സൂചന.റെയ്ഡില്‍ ലോക്കല്‍ പോലീസിന് എന്‍ഐഎ സംഘവുമായി സഹകരിച്ചിരുന്നുവെങ്കിലും കസ്റ്റഡിയിലായവരെക്കുറിച്ച് പോലീസിനും കൃത്യമായ വിവരമില്ല.ഐജി അനുരാഗ് സജ്ജുവിന്റെ നേതൃത്വത്തില്‍ എന്‍ഐഎ സംഘമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/