കോഴിക്കോട്: മിനിക്കോയ് ദ്വീപിനടുത്ത് ലക്ഷദ്വീപിലെ ജനങ്ങളെ ആരോപണ വിധേയരാക്കിയ ആയുധക്കടത്ത് കേസില്‍ എല്‍ടിടിഇ അംഗം അറസ്റ്റിൽ . മിനിക്കോയ് ദ്വീപിനടുത്ത് നിന്നും ആയുധങ്ങളും ഹെറോയിനുമായി ശ്രീലങ്കന്‍ ബോട്ട് പിടികൂടിയ കേസിലാണ് തമിഴ് പുലികളുടെ പങ്ക് വ്യക്തമായത്. കേസിലെ പ്രധാന പ്രതിയെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ താമസമാക്കിയ ശ്രീലങ്കന്‍ സ്വദേശി സത്കുനമാണ് പിടിയിലായത്. ഇയാൾ മുൻപ് തമിഴ് പുലികൾ എന്നറിയപ്പെടുന്ന എൽടിടിഇയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമായിരുന്നുവെന്ന് എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.
എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആയുധക്കടത്തെന്നാണ് നിഗമനം. പാക്കിസ്ഥാനിൽ നിന്ന് ആയുധങ്ങളും മറ്റും ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്നു. ഇന്ത്യയിൽ വിവിധയിടങ്ങളിൽ താമസിക്കുന്ന പഴയ എൽടിടിഇ പ്രവർത്തകരുടെയും അനുഭാവികളുടെയും യോഗം സത്കുനം വിളിച്ചുചേർത്തിട്ടുണ്ടെന്നും എൻഐഎ കണ്ടെത്തി.
സബീശൻ എന്നറിയപ്പെടുന്ന സത്കുനം 47കാരനാണ്. മിനിക്കോയ് ദ്വീപിനടുത്ത് നിന്ന് കണ്ടെത്തിയ ബോട്ടിൽ അഞ്ച് എകെ 47 തോക്കുകളും ആയിരം റൗണ്ട് ബുള്ളറ്റുമാണ് ഉണ്ടായിരുന്നത്. ഇതിന് പുറമെ 300 കിലോഗ്രാം ഹെറോയിനും ബോട്ടിലുണ്ടായിരുന്നു. രവിഹൻസി എന്ന് പേരായ ബോട്ട് കോസ്റ്റ് ഗാർഡാണ് ഇക്കഴിഞ്ഞ മാർച്ച് 18 ന് കസ്റ്റഡിയിലെടുത്തത്. കേസിൽ വിശദമായ അന്വേഷണം തുടരുമെന്ന് എൻഐഎ അറിയിച്ചു.
സംഭവത്തിന് പിന്നില്‍ തമിഴ് പുലികളാണെന്ന് നിഗമനം. സത്കുനം മുന്‍പ് തമിഴ് പുലികള്‍ എന്നറിയപ്പെടുന്ന എല്‍ടിടിഇയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമായിരുന്നുവെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എല്‍ടിടിഇയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആയുധക്കടത്തെന്നാണ് നിഗമനം. പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മറ്റും ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്നു. ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ താമസിക്കുന്ന പഴയ എല്‍ടിടിഇ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും യോഗം സത്കുനം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും എന്‍ഐഎ കണ്ടെത്തി.
കഴിഞ്ഞ മാര്‍ച്ചിലാണ് മിനിക്കോയ് ദ്വീപിനടുത്ത് നിന്ന് കണ്ടെത്തിയ ബോട്ടില്‍ നിന്നും അഞ്ച് എകെ 47 തോക്കുകളും ആയിരം റൗണ്ട് ബുള്ളറ്റും 300 കിലോഗ്രാം ഹെറോയിനും പിടികൂടിയത്. 3000 കോടി രൂപയുടെ ഹെറോയിന്‍ ആണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ദേശ വിരുദ്ധ ശക്തികളുെട കേന്ദ്രമായി ലക്ഷദ്വീപ് മാറി എന്നായിരുന്നു പ്രധാന ആരോപണം. ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോടാ പട്ടേല്‍ ലക്ഷദ്വീപില്‍ ഏര്‍പ്പെടുത്തിയ പല ജനദ്രോഹ നടപടികള്‍ക്കും കാരണമായി മയക്കുമരുന്നും ആയുധങ്ങളും പിടികൂടിയ സംഭവമായിരുന്നു ഉന്നയിച്ചിരുന്നത്.