ലക്ഷദ്വീപിനെ സംരക്ഷിക്കുക; അഡ്‌മിനിസ്‌ട്രേറ്ററെ പിൻവലിക്കുക;കേന്ദ്ര സർക്കാരിന്റെ നടപടിയിൽ എൽഡിഎഫ് പ്രതിഷേധിച്ചു.

കോഴിക്കോട് : ലക്ഷദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്റർ നടത്തുന്ന ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമായ നടപടികൾക്കെതിരെ സംസ്‌ഥാനത്തെ കേന്ദ്ര സർക്കാർ സ്‌ഥാപനങ്ങൾക്ക്‌ മുന്നിൽ എൽഡിഎഫ്‌ പ്രതിഷേധിച്ചു.ലക്ഷദ്വീപിനെ സംരക്ഷിക്കുക, അഡ്‌മിസ്‌ട്രേറ്ററെ കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കുക, എന്നീ ആവശ്യങ്ങളുയർത്തിയാണ്‌ പ്രതിഷേധം നടത്തിയത്‌.

ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് നടന്ന എൽഡിഎഫ് സമര പരിപാടി കോഴിക്കോട് തടമ്പാട്ടുതാഴത്ത്‌  എൻസിപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്  അഡ്വ പി.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു സംസാരിച്ചു .കോവിഡ്‌ മാനദണ്‌ഡങ്ങൾ പാലിച്ചാണ്‌ ഓരോ കേന്ദ്രത്തിലും പ്രതിഷേധം നടന്നത്‌. തിരുവനന്തപുരത്ത്‌ 678 കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു.കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടിയേറ്റ് അംഗം കെ.ജെ തോമസ് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു. സിപിഐ എം ജില്ല സെക്രട്ടറി എ വി റസൽ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലപ്പുഴ പിച്ചു അയ്യർ ജoഗ്ഷനിലെ ബി എസ് എൻ എൽ ഓഫീസിനു മുന്നിലെ പ്രതിഷേധ സമരം സി പി ഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉൽഘാടനം ചെയ്‌തു.

 

അടൂരിൽ നടത്തിയ പ്രതിഷേധം സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്‌തു.അടിമാലി എസ്ബിഐ ബാങ്കിന്നുമുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.

Top