ഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം. നടന്നത് ഭീകരവാദ പ്രവര്‍ത്തനമെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.
ആളെ തിരിച്ചറിയാതിരിക്കാനാണ് ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെയാണ് സെയ്ഫി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായത്. പാകിസ്ഥാനില്‍ നിന്നുള്ള തീവ്ര നിലപാടുള്ള മതപ്രഭാഷകരെ സെയ്ഫി സമൂഹമാധ്യമങ്ങളിലൂടെ പിന്തുടര്‍ന്നിരുന്നു. ജനങ്ങള്‍ക്കിടയില്‍ ഭീതി ഉണ്ടാക്കിയശേഷം തിരികെ മടങ്ങാനായിരുന്നു സെയ്ഫിയുടെ പദ്ധതി എന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.
ഏപ്രില്‍ രണ്ടിന് രാത്രി ഒമ്പതരയോടെയാണ് ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലെ ഡി വണ്‍ കമ്പാര്‍ട്ട്‌മെന്റിലെത്തി പ്രതി യാത്രക്കാരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.