കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന് ഗൊരഖ്പുര്‍ ബി. ആര്‍ ഡി ആശുപത്രിയിലെ ഡോ: കഫീല്‍ ഖാന്‍. നിപ്പ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം കഫീല്‍ അറിയിച്ചത്. ഫജര്‍ നമസ്‌കാരത്തിനു ശേഷം ഉറങ്ങാന്‍ ശ്രമിച്ചിട്ടും എനിക്ക് പറ്റുന്നില്ല. നിപ്പ വൈറസ് മൂലമുള്ള മരണങ്ങള്‍ എന്നെ വേട്ടയാടുന്നു. സോഷ്യല്‍ മീഡിയയിലെ കിംവദന്തികളും ആശങ്കയുണ്ടാക്കുന്നു. കഫീല്‍ കുറിച്ചു.സിസ്റ്റര്‍ ലിനി പ്രചോദനമാണ്. എന്റെ ജീവിതം സേവനത്തിനു വേണ്ടി മാറ്റി വയ്ക്കാന്‍ തയാറാണ്. അതിന് അല്ലാഹു അറിവും കരുത്തും നല്‍കട്ടെ എന്നും കഫീല്‍ ഖാന്‍ കുറിക്കുന്നു.
കഴിഞ്ഞയാഴ്ച കഫീല്‍ ഖാന്‍ കേരളം സന്ദര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശ് ബി ആര്‍ ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ കഫില്‍ ഖാന്‍ പ്രതിയാക്കപ്പെട്ടിരുന്നു. കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി കഠിനമായി പരിശ്രമിച്ചിട്ടും സര്‍ക്കാര്‍ കഫീല്‍ ഖാനെ പ്രതി ചേര്‍ത്തത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിരുന്നു.