പാലക്കാട്: പത്താന്‍കോട്ടില്‍ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച ലെഫ്. കേണല്‍ നിരഞ്ജന്‍ ഇ കുമാറിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ പാലക്കാട് മണ്ണാര്‍ക്കാട്ടുള്ള തറവാട്ട് വളപ്പില്‍ സംസ്‌കരിച്ചു. എലുമ്പുലാശേരി എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. നടന്‍ സുരേഷ് ഗോപി, മേജര്‍ രവി, എം ബി രാജേഷ് എം പി തുടങ്ങി സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിന്നുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തി.പാലക്കാട്: പത്താന്‍കോട്ടില്‍ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച ലെഫ്. കേണല്‍ നിരഞ്ജന്‍ ഇ കുമാറിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ പാലക്കാട് മണ്ണാര്‍ക്കാട്ടുള്ള തറവാട്ട് വളപ്പില്‍ സംസ്‌കരിച്ചു. എലുമ്പുലാശേരി എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. നടന്‍ സുരേഷ് ഗോപി, മേജര്‍ രവി, എം ബി രാജേഷ് എം പി തുടങ്ങി സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിന്നുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തി.ഇന്നലെ വൈകിട്ട് നാലേ കാലോടെയാണ് നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം പാലക്കാട്ട് എത്തിച്ചത്. സംസ്‌കാര ചടങ്ങില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്തു.
തറവാട്ടുവീട്ടില്‍ ഇന്നലെ രാത്രി 12 മണിയോടെ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ ബാബു, എ പി അനില്‍കുമാര്‍ എന്നിവര്‍ നിരഞ്ജന്‍ കുമാറിന് ആദരാഞ്ജലികളര്‍പ്പിച്ചു. രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ച നിരഞ്ജന്‍ കുമാര്‍ നാടിന്റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാഗങ്ങള്‍ക്കുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
എലമ്പുളാശേരി കളരിക്കല്‍ വീട്ടില്‍ ഇ.കെ ശിവരാജന്റെയും പരേതയായ രാജേശ്വരിയുടേയും മകനാണ് നിരഞ്ജന്‍ ഇ കുമാര്‍. മലപ്പുറം പാലൂര്‍ സ്വദേശിനി ഡോ. രാധികയാണ് ഭാര്യ. രണ്ടുവയസുകാരി വിസ്മയ ഏക മകളാണ്.
എംഇജിയില്‍ നിന്നും രണ്ട് വര്‍ഷം മുമ്പാണ് എന്‍എസ്ജിയിലിലേക്ക് നിരഞ്ജന്‍ മാറുന്നത്. പത്താന്‍കോട്ടില്‍ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെയില്‍ പൊട്ടിത്തെറിച്ചാണ് നിരഞ്ജന് ജീവന്‍ നഷ്ടമായത്.