നീരവ് മോദിയുടെ ശതകോടി തട്ടിപ്പ്: പ്രധാനമന്ത്രിയെ വെട്ടിലാക്കി ആറ് ചോദ്യങ്ങള്‍

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നും ശതകോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യവസായി നീരവ് മോദിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ ശക്തമായ നീക്കം നടത്തുകയാണ്. വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ വ്യക്തിക്ക് നാടുവിടാനായത് സര്‍്കകാരിന്റെ പിടിപ്പുകേടാണെന്ന വാദം ഉയരുകയാണ്. ഇത്തരത്തില്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും പ്രതിക്കൂട്ടിലാകുന്ന ആറ് ചോദ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലാകുകയാണ്.

സംഘികളോട്, സംഘിയാണെന്ന് സമ്മതിക്കാത്ത മോദി ഭക്തരോട് ചില ചോദ്യങ്ങള്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1. കഴിഞ്ഞ വര്‍ഷം മുതല്‍ 42 എഫ്. ഐ ആറുകള്‍ രെജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു സാമ്പത്തിക ക്രിമിനല്‍ എങ്ങനെ ഇന്ത്യ വിട്ടു? ഇന്ത്യയിലെ നിയമമനുസരിച്ച് എതിരെ എഫ്.ഐ.ആര്‍ നിലനില്‍ക്കുമ്പോള്‍( കോടതിയുടെ അനുമതിയില്ലാതെ) വിദേശത്തേക്ക് കടക്കാന്‍ പറ്റുമോ?

2. എങ്ങനെയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ തന്നെക്കുറിച്ചുള്ള പരാതി നിലനില്‍ക്കുമ്പോള്‍ ദാവോസിലെ അന്താരാഷ്ട്ര വേദിയില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടാന്‍ പറ്റിയത്?

3. നെഹ്‌റു , ഇന്ദിരാഗാന്ധി, മന്‍മോഹന്‍ സിംഗ് തുടങ്ങിയ പഴയ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ കഴിവുകേടാണെന്ന തിയറിക്കായി എത്രനാള്‍ കാത്തിരിക്കേണ്ടി വരും?

4. എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു വ്യക്തിയെ വിദേശത്തേക്ക് പറക്കാന്‍ അനുവദിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല ഏത് കോണ്‍ഗ്രസ് / ആന്റിനാഷണല്‍ നാണ്?

5. മല്യയുടെ സംഭവത്തോടെ രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി രക്ഷപെടുന്ന ക്രിമിനലുകളെ എത്രയും പെട്ടെന്ന് കല്‍തുറുങ്കിലടക്കുന്ന സംവിധാനം കൊണ്ടുവന്ന, പിന്‍വാതില്‍ പ്രവേശനം നേടിയ ജെയ്റ്റ്ലിയെ അനുമോദിക്കുന്ന ചടങ്ങില്‍ വന്നാല്‍ പക്കോട ഒരെണ്ണം അധികം കിട്ടുമോ?

6. നിങ്ങളുടെ പ്രിയപ്പെട്ട മോദിജിയുടെ പരിചയക്കാരനായ നീരവ് മോദിയുടെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരുന്നോ?

Top