ആകാംഷയോടെ രാജ്യം ; നാല് കാര്യങ്ങൾക്ക് ഊന്നൽ ; ബജറ്റ് അവതരണം ആരംഭിച്ചു

നാല് കാര്യങ്ങൾക്ക് ഊന്നൽ ; ബജറ്റ് അവതരണം ആരംഭിച്ചു

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരണം ആരംഭിച്ചു. കോവിഡ് മഹാമാരിയിൽ തളർന്ന രാജ്യത്തിന് ഉത്തേജനമാകുന്ന നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണു രാജ്യം പ്രതീക്ഷിക്കുന്നത്. തുടർച്ചയായി നാലാം വർഷമാണ് നിർമല ബജറ്റ് അവതരിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റാകും നരേന്ദ്ര മോദി സർക്കാർ അവതരിപ്പിക്കുകയെന്നാണു പൊതുവെയുള്ള ചർച്ച. കാർഷിക മേഖലയ്ക്കും വലിയ വിഹിതം മാറ്റിവയ്ക്കാനാണു സാധ്യത. അടുത്ത സാമ്പത്തികവർഷം 8 മുതൽ 8.5% വരെ വളർച്ചയാണു സാമ്പത്തിക സർവേ പ്രവചിക്കുന്നത്.

സാമ്പത്തികമേഖലയിലെ മൊത്തത്തിലുള്ള ചലനങ്ങൾ കോവിഡിനു മുൻപുള്ള അവസ്ഥയെക്കാൾ മെച്ചപ്പെട്ടു വരുന്നതായും നിർമല സീതാരാമൻ പാർലമെന്റിൽ വച്ച സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കോവിഡിന്റെ ആഘാതത്തിൽ 2020–21ൽ വളർച്ചാനിരക്കിൽ 7.3% ഇടിവുണ്ടായെങ്കിലും ഈ സാമ്പത്തികവർഷം 9.2 ശതമാനത്തിന്റെ വളർച്ചയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

നാല് കാര്യങ്ങൾക്ക്ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. പി എം ഗതിശക്തി പദ്ധതി ,എല്ലാവരുടെയും വികസനം,
ഉത്പാദന വികസനം, നിക്ഷേപ പ്രോത്സാഹനം എന്നിവയ്ക്ക് ഊന്നൽ നൽകും

Top