തൃശൂര്‍:ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്ക്കും.തൃശൂര്‍ അഡീഷന്‍ സെഷന്‍സ് കോടതിയാണ് കേരളം കാത്തിരിക്കുന്ന വിധി പ്രഖ്യാപിക്കുക.2015 ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.പ്രതി നിസാം ശോഭാ സിറ്റിയിലെ സെക്യുരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ തന്റെ ഹമ്മര്‍ ജീപ്പ് ഇടിച്ച് കൊലപ്പെടുത്തിയെന്നാന് കേസ്.ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 15നാണ് ആശുപത്രിയില്‍ മരിക്കുന്നത്.വിചാരണവേളയില്‍ പ്രധാന സാക്ഷിയായിരുന്ന നിസാമിന്റെ ഭാര്യയായിരുന്ന അമല്‍ മാത്രമാണ് കൂറുമാറിയത്.ചന്ദ്രബോസിനൊപ്പമുള്ള സെക്യുരിറ്റി ജീവനക്കാരന്‍ കൂറുമാറാന്‍ ശ്രമിച്ചെങ്കിലും പ്രോസിക്യുഷന്റെ സമയോചിതമായ ഇടപെടല്‍ മൂലം അയാള്‍ തന്റെ നിലപാടില്‍ ഉറച്ച് നിന്നു.ഏതായാലും പരമാവധി ശിക്ഷ പ്രതി നിസാമിന് നല്‍കണമെന്നാണ് പ്രോസിക്യുഷന്റെ ആവശ്യം.വിധി കേള്‍ക്കാനായി ചന്ദ്രബോസിന്റെ കുടുംബം കോടതിയില്‍ എത്തിയിട്ടുണ്ട്.