കൊച്ചി:കൊല്ലപ്പെട്ട ജിഷയുടെ പിതാവ് അജ്ഞാത വാഹനമിടിച്ച് വഴിയരികിൽ ദുരുഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ജോമോൻ പുത്തൻപുരയ്ക്കൽ പ്രതി പട്ടികയിലേക്ക് മനുഷ്യാവകാശ പ്രവർത്തകനായ പായിച്ചറ നവാസ് ഇന്ന് രാവിലെ 10 മണിക്ക് ആലുവ റൂറൽ Sp ഓഫീസിൽ എത്തി പരാതിയിൽ മൊഴി നൽകും എന്ന് ഡയ്ലി ഇന്ത്യൻ ഹെറാൾഡിനെ അറിയിച്ചു.
ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ പിതാവ് വഴിയരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിന് പിന്നാലെ അമ്മയും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആശങ്ക ഉയർന്നു. ജിഷയുടെ പിതാവ് പാപ്പു മരണപ്പെട്ടതില്‍ അസ്വാഭാവികതയുണ്ടെന്ന് പായിച്ചിറ നവാസ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഡിജിപിയ്ക്ക് പരാതി സമര്‍പ്പിച്ചത്. പരാതിയില്‍ തുടരന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരുന്നു. ഇതിനിടയിലാണ് ജിഷയുടെ അമ്മ രാജേശ്വരിയും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഉയരുന്നത്.
പാപ്പു വഴിയരികില്‍ മരണപ്പെട്ടതിന് പിന്നില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണെന്നാണ് പരാതിയില്‍ പറയുന്നത്. DGP ലോക്നാഥ് ബഹ്റ ഇതിന്‍മേല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. പരാതിയുടെ കോപ്പി ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ടിരുന്നു.
നീണ്ട നാളുകളായി അസുഖ ബാധിതതനായിരുന്നു. ഇതിനിടയില്‍ റോഡ് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പെരുമ്പാവൂരില്‍ വീട്ടില്‍ ഒറ്റപ്പെട്ടും ദരിദ്രപൂര്‍ണവുമായ ജീവിതമാണ് പാപ്പു നയിച്ചിരുന്നത്.
ജിഷയുടെ മരണ ശേഷം അമ്മ രാജേശ്വരിക്കും സഹോദരി ദീപക്കും സര്‍ക്കാര്‍ സഹായം ലഭിച്ചിരുന്നു. കൂടാതെ നടന്‍ ജയറാം, കുടുംബശ്രീ പ്രവര്‍ത്തകര്‍, സംസ്ഥാന പട്ടികജാതി വകുപ്പ് എന്നിവര്‍ നല്‍കിയ സഹായവും ലഭിച്ചിരുന്നു
പാപ്പുവിന്റെ മരണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നാല് ലക്ഷത്തോളം രൂപയുണ്ടെന്നത് പുറംലോകം അറിയുന്നത്. രാജേശ്വരിയും കൊല്ലപ്പെട്ടേയ്ക്കാം എന്ന സംശയം ഉയരുന്നത് പൊലീസിനെ കൂടുതല്‍ കുഴപ്പത്തിലാക്കും.
പായിച്ചറ നവാസ് ഉയർത്തിയ ചോദ്യങ്ങൾ
1) ജിഷയുടെ പിതാവ് UDF കൺവീനർ PP തങ്കച്ചനാണ്. എന്ന വാദവുമായി വന്ന ജോമോൻ പുത്തൻപുരയ്ക്കൽ , രണ്ട് ദിവസം കഴിഞ്ഞ് ഇതിനെ പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല….!!!
2) ജിഷയുടെ മരണം കൊണ്ട് സാമ്പത്തിക നേട്ടമുണ്ടാക്കിയത് ജിഷയുടെ അമ്മയും, സഹോദരിയും മാത്രമല്ല. ജോമോൻ പലരെയും വിരട്ടിയും, സല്ലപിച്ചും ലക്ഷങ്ങൾ ഉണ്ടാക്കി….!!!
3) വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, അഛനെയും, സഹോദരനെയും മഴു കൊണ്ട് വെട്ടി നുറുക്കിയ, നാടുവിട്ട് പലയിടങ്ങളിലായി താമസിക്കുന്ന ജോമോൻ ജിഷയുടെ മരണശേഷം നടത്തിയത് ഇരുപതിലധികം വിദേശയാത്രകൾ…!!!
4) ജിഷയുടെ അഛനെ കൂടെ കൂട്ടി പലർക്കും പരിചയപ്പെടുത്തി, സഹതാപ തരംഗമുണ്ടാക്കി ലക്ഷങ്ങൾ സ്വന്തമാക്കി….!!!
5) ജിഷയുടെ അമ്മ രാജേശ്വരിയുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ കള്ളപ്പണയിടപാടും, ഹവാലയും നടത്തി. ആ പണം ജോമോൻ സ്വന്തമാക്കി….!!!
6) ജിഷയുടെ അഛൻ പാപ്പുവിന്റെ പേരിൽ അയാൾ പോലും അറിയാതെ , (പിന്നീട് അറിഞ്ഞു) അക്കൗണ്ട് ഓപ്ൺ ആക്കി വിദേശത്ത് നിന്നും ലക്ഷങ്ങൾ സ്വന്തമാക്കി….!!!
7) ഇതിന് പാചപ്പുവിന് പ്രതിഫലം വയർ നിറയെ മദ്യവും -ആഹാരവും, പിന്നെ തിരുവനന്തപുരം MLA ഹോസ്റ്റലിലും, ചില സർക്കാർ ഗസ്റ്റ് / റെസ്റ്റ് ഹൗസുകളിലും ഉറക്കവും……!!!
8) ജിഷയുടെ കൊലപാതകത്തിലെ മഹ്സർ സാക്ഷി സാബു വീട്ടിൽ തൂങ്ങി മരിച്ചു…!!!
(ഇത് തൂങ്ങി മരണമാണൊ …..??)
9) ജിഷയുടെ അമ്മ രാജേശ്വരിയുടെ പൂർണ്ണമായ ജീവിതം അറിയാവുന്ന തൊട്ടടുത്ത വീട്ടിലെ സ്ത്രീയും ഉറങ്ങാൻ കിടന്നിട്ട് ഉണരാതെ മരിച്ചു കിടന്നു…….!!
(ഇത് സ്വാഭാവിക മരണമോ….?????)
10) മരുന്ന് വാങ്ങാൻ പോലും ഗതിയില്ലാതെ കഴിഞ്ഞുവെന്ന് പറയുന്ന പാപ്പു മരിച്ച് കിടന്നപ്പോൾ പോക്കറ്റിൽ 3700 രൂപ, ബാങ്ക് അക്കൗണ്ടിൽ 5 ലക്ഷം രൂപ…..!!
(ഇത് സ്വാഭാവിക സംഭവമോ…..???)
11) ജിഷ കൊല്ലപ്പെട്ടപ്പോൾ അടിപാവാട പോലും ശ്രദ്ധിക്കാതെ ഓടി നടന്നും, വരുന്നവരെ കെട്ടിപിടിച്ചും കരഞ്ഞ്, ചാനൽകാരെ
കാണുമ്പോൾ രണ്ട് തോർത്തിൽ മൂക്കള പിഴിഞ്ഞ് കരഞ്ഞ രാജേശ്വരിയും, മൂത്ത മകളും പാപ്പുവിന്റെ മരണത്തിൽ ഒരു തുള്ളി “സവാള കണ്ണീര് ” പോലും ഒഴിച്ചില്ല…..????
12) ജിഷയുടെ അഛൻ പാപ്പുവിനെ വണ്ടിക്കയറ്റി കൊല്ലുമെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ പായ്ച്ചിറ നവാസ് എന്ന എന്നോട് മുന്നിലധികം തവണ പറഞ്ഞിട്ടുണ്ട്…..!!!
(ഇത് നിഷേധിക്കാൻ ജോമോൻ തയാറാണൊ….??)
ഇനി ജിഷയുടെ കുടുംബത്തിലെ രണ്ട് പേർ കൊല ചെയ്യപ്പെടാതെ നോക്കേണ്ടത് കേരള പോലീസും, കരുത്തനായ മുഖ്യമന്ത്രി പിണറായി വിജയനുമാണ് എന്നും നവാസ് പറയുന്നു.
ഇന്ന് പായിച്ചിറ നവാസ് മൊഴി കൊടുക്കുന്നതോടെ വീണ്ടും ജിഷ വധക്കേസും പാപ്പുവിന്റെ മരണവും ദുരൂഹതയും വീണ്ടും സജീവമാവുകയാണ്.