ബെംഗളുരു: വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ കേരളത്തില്‍ സാധ്യമല്ലെന്ന് സിപിഐഎമ്മും കോണ്‍ഗ്രസും. സഖ്യം സംസ്ഥാനത്ത് പ്രാവര്‍ത്തികമാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും വ്യക്തമാക്കി.
ഏതെല്ലാം സംസ്ഥാനങ്ങളില്‍ സഖ്യ സാധ്യതയുണ്ടെന്ന് പരിശോധിക്കുമെന്ന് കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. സഖ്യത്തിന്റെ കണ്‍വീനറെ ബോംബെ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. സീറ്റ് വിഭജനവും ബോംബെയില്‍ വച്ച് നടക്കും. ആര് നയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും രാഹുല്‍ഗാന്ധിയുടെ പേര് ഏകപക്ഷീയമായി ഉയര്‍ത്തില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
എല്ലാ സംസ്ഥാനത്തും സഖ്യമില്ലെന്നാണ് സിതാറാം യെച്ചൂരി പ്രതികരിച്ചത്. സാധ്യമായ സംസ്ഥാനങ്ങളില്‍ മാത്രമാണ് സഖ്യമുണ്ടാകുകയെന്ന് യെച്ചൂരി പറഞ്ഞു.