കൊച്ചി:കൊവിഡ് 19മായി ബന്ധപ്പെട്ട ‘കയ്യടി മന്ത്രം’ വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.സോഷ്യല്‍ മീഡിയ ലാലിനെ തലങ്ങും വിലങ്ങും ട്രോളി. കയ്യടിക്കുന്നത് കൊണ്ട് കൊറോണ വൈറസ് ചാകില്ല എന്ന് വിശദീകരിച്ച് കേന്ദ്ര സർക്കാരും രംഗത്തെത്തി. കൊവിഡ് ഭീതി പടരുന്നതിനിടെ അശാസ്ത്രീയ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് നടനെതിരെ കേസെടുക്കണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഒടുവില്‍ മോഹന്‍ലാലിനെതിരെ കേസെടുത്തതായി റിപ്പോർട്ട്. എന്നാൽ നടന്‍ മോഹന്‍ലാലിനെതിരെ കേസെടുത്തുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. താരത്തിനെതിരെ കേസെടുത്തെന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍ പെട്ടെന്നും എന്നാല്‍ ഇതില്‍ വസ്തുതയില്ലെന്നും കമ്മിഷന്‍ പിആര്‍ഒ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
‘ചൊവ്വാഴ്ച വൈകുന്നേരം മോഹന്‍ലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓണ്‍ലൈനില്‍ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയില്‍ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ പ്രസ്തുത പരാതി കമ്മിഷന്‍ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല.’ – പത്രക്കുറിപ്പില്‍ പറയുന്നു
ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകിട്ട് അഞ്ചിന് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയടിച്ചോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. മോഹന്‍ലാലും ഇത് ആവര്‍ത്തിച്ചിരുന്നു. അതിന്റെ പേരില്‍ താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമുയര്‍ന്നു. ഇതിനു പിന്നാലെയാണ് മോഹന്‍ലാലിനെതിരെ കേസെന്ന വാര്‍ത്ത പ്രചരിച്ചത്.
ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ കയ്യടിക്കുമ്പോള്‍ അത് മന്ത്രമായി മാറുമെന്നും അത് വൈറസിനെ നശിപ്പിക്കും എന്നുമായിരുന്നു മോഹന്‍ലാലിന്റെ വാദം. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂ ദിനത്തിൽ അശാസ്ത്രീയം ആയ പ്രചാരണങ്ങൾ നടത്തി എന്ന പരാതി ദിനു എന്ന യുവാവ് നൽകിയ പരാതിയിൽ ആണ് മനുഷ്യാവകാശ കമ്മീഷൻ കേസ് നമ്പർ രജിസ്റ്റർ ചെയ്തത്.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകുന്നേരം അഞ്ച് മണിക്ക് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയിടിച്ചോ ചെയ്യാൻ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍ ഇത് മോഹന്‍ലാല്‍ വ്യാഖ്യാനിച്ചത് വലിയ വിവാദമായിരുന്നു. ആ കയ്യടിയില്‍ വലിയ മന്ത്രങ്ങള്‍ ഉണ്ടെന്നും അതില്‍ വൈറസുകള്‍ നശിച്ചു പോകാനുള്ള ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശേഷം ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരം രംഗത്തെത്തുകയും ചെയ്തു.
അഞ്ച് മണിക്ക് ക്ലാപ് ചെയ്യുന്നത് വലിയൊരു പ്രോസസാണ്. ആ ശബ്ദമെന്ന് പറയുന്നത് വലിയൊരു മന്ത്രമാണ്. അതില്‍ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചു പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ചുപോകട്ടെ. എല്ലാവരും സഹകരിക്കണം.’ മോഹന്‍ലാല്‍ പറഞ്ഞു. രോഗത്തെ പ്രതിരോധിക്കാന്‍ കാലാവസ്ഥ സഹായിക്കുമെന്നും താരം പറയുന്നുണ്ട്.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ് താരത്തിന്റെ പ്രതികരണം. കൊറോണയെ പ്രതിരോധിക്കാന്‍ ശാസ്ത്രീയതയില്‍ ഊന്നി മുന്നോട്ടു പോകുമ്പോള്‍ ഇത്തരത്തിലുള്ള അശാസ്ത്രീയത പ്രചരിപ്പിക്കാന്‍ എങ്ങനെയാണ് സാധിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിങ്ങള്‍ കംപ്ലീറ്റ് ആക്ടര്‍ അല്ലെന്നും കംപ്ലീറ്റ് ദുരന്തമാണെന്നും അവര്‍ പറയുന്നുണ്ട്.
ചെന്നൈയിലെ വീട്ടിൽ ആയിരുന്നു അപോൾ താരം. ‘ഒരാഴ്ച മുന്‍പ് ഇവിടെ വന്നിട്ട് തിരിച്ചുപോവാന്‍ പറ്റാതെ വന്നു. എന്റെ അമ്മയൊക്കെ നാട്ടിലാണ്. വളരെ കെയര്‍ എടുത്തിട്ടാണ് മുന്നോട്ടുപോകുന്നത്. അമ്മയ്ക്ക് സുഖമില്ലാതെ ഇരിക്കുന്നതിനാല്‍ എറണാകുളത്തെ വീട്ടിലേക്ക് ആരോടും വരരുതെന്ന് പറഞ്ഞിട്ടുണ്ട്. മദ്രാസിലെ വീട്ടിലായാലും പുറത്തുപോകാതെ ഇരിക്കുകയാണ്. എക്സ്ട്രാ കെയര്‍ എടുക്കേണ്ട സമയമാണ്. കാരണം നമുക്ക് ശീലമില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. ശീലമാക്കണം. മഹാരോഗത്തെ ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്പോൾ സഹകരിക്കുക എന്നത് ഒരു പൗരന്‍ എന്ന നിലയില്‍ നമ്മുടെ ധര്‍മ്മമാണ്.’ മോഹന്‍ലാല്‍
കയ്യടിക്കുന്നത് കൊണ്ട് കൊറോണ വൈറസ് ചാകില്ല എന്ന് വിശദീകരിച്ച് കേന്ദ്ര സർക്കാരും രംഗത്തെത്തി. കൊവിഡ് ഭീതി പടരുന്നതിനിടെ അശാസ്ത്രീയ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് നടനെതിരെ കേസെടുക്കണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു.എന്നാൽ കേസെടുത്തിട്ടില്ലെന്നും പരാതിക്ക് നമ്പറിടുക മാത്രമാണ് ചെയ്തത് എന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.
സാമൂഹ്യപ്രവർത്തകനും വിദ്യാർത്ഥിയുമാണ് ദിനു വെയിൽ. ദിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
നടൻ മോഹൻലാലിനെതിരെ ഞാൻ സമർപ്പിച്ച പരാതിയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.Case no. 2377/11/9/2020. “സ്റ്റാർഡം” എന്നത് സമൂഹം കൽപ്പിച്ചു തരുന്ന താരപ്രഭയാണെന്നും, അതിൽ സാമൂഹിക ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണാവശ്യമെന്ന് ഏത് താരതമ്പുരാനും ഓർക്കേണ്ടതായുണ്ട്.ചിലരെ സുഖിപ്പിക്കാൻ വേണ്ടി മാത്രം ബ്ലോഗിൽ പേനയുന്തുന്ന ഒരാൾക്ക് മാത്രമേ കൈയ്യടിയുടെ മന്ത്രോചാരണം കാരണം വൈറസ് നശിക്കുമെന്ന് തള്ളാനാവും. അതത്ര നിഷ്കളങ്കവുമല്ല. ഈ മഹാ ദുരന്ത കാലത്ത് അശാസ്ത്രീയമായ പ്രചരണങ്ങൾ നടത്തുന്ന എല്ലാവർക്കുമെതിരെ പരാതികൾ നൽകാൻ ശ്രമിക്കുക എന്നതാണ് വീടുകളിൽ സെൽഫ് കോറന്റയിനിൽ ഇരുന്ന് ചെയ്യാനാവുന്ന ഒരു സാമൂഹിക ഉത്തരവാദിത്തം”.ദിനുവിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് തെറിവിളികളുമായി രംഗത്ത് വന്നിരിക്കുന്നത്. മോഹൻലാൽ നിരന്തരം കൊവിഡ് ബോധവത്ക്കരണം നടത്തുന്നുണ്ടെന്നും അതൊന്നും കാണാതെ ചെറിയൊരു പിഴവിനെ വലുതാക്കി കാണിക്കുന്നു എന്നുമാണ് ലാൽ ഫാൻസ് അടക്കമുളളവരുടെ ആരോപണം.