ബിജെപി നേതാവിന്റെ സംരക്ഷണശാലയില്‍ പട്ടിണിമൂലം ചത്തുവീണത് 200 പശുക്കള്‍

റായ്പൂര്‍: ബിജെപി നേതാവിന്റെ ഗോ സംരക്ഷണശാലയില്‍ 200 പശുക്കള്‍ മരുന്നില്ലാതെയും പട്ടിണി കിടന്നും ചത്തു.ഛത്തീസ്ഗഢ് ദുര്‍ഗ് ജില്ലയിലെ രാജ്പൂര്‍ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പശുക്കള്‍ ചത്തതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഹരീഷ് വെര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒട്ടേറെ പശുക്കളുടെ ശവം കണ്ടതായും ചത്ത പശുക്കളെ ഗോശാലയ്ക്ക് സമീപം തന്നെ മറവ് ചെയ്‌തെന്നും ഗ്രാമവാസികള്‍ പറഞ്ഞു.
ഗോശാലക്കടുത്ത് ജെസിബികള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തകരെ വിവരമറിയിച്ചു. അവിടെ ചെന്നപ്പോള്‍ പശുക്കളെ മറവ് ചെയ്യാന്‍ വലിയ കിടങ്ങുകള്‍ കുഴിച്ചിരിക്കുന്നത് കണ്ടു. 200ലേറെ പശുക്കളുടെ ശവവും നിലത്ത് കിടക്കുന്നുണ്ടായിരുന്നു.

കന്നുകാലി സംരക്ഷണ നിയമപ്രകാരമാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.ഛത്തീസ്ഗഢ് കാര്‍ഷിക കന്നുകാലി സംരക്ഷണ നിയമം-2004ന്റെ 4, ആറ് വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 409-ാം വകുപ്പ് പ്രകാരവും 1960ലെ മൃഗപീഢനനിരോധന നിയമത്തിന്റെ 11-ാം ആനുഛേദപ്രകാരവുമാണ് ഹരീഷ് വെര്‍മയെ അറസ്റ്റ് ചെയ്തത്.  മതില്‍ പൊളിഞ്ഞ് വീണാണ് പശുക്കള്‍ ചത്തതെന്നാണ് ബിജെപി നേതാവിന്റെ ആരോപണം. എന്നാല്‍ സംഭവസ്ഥലത്തെത്തിയ ഡോക്ടര്‍മാര്‍ ആരോപണം തള്ളി. പട്ടിണിയും മരുന്നുകള്‍ നല്‍കാത്തതുമാണ് പശുക്കളുടെ മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top