കെഎസ്ആര്‍ടിസിയില്‍ ഇനി നിയമനമില്ല; ഉദ്യോഗാര്‍ഥികളുടെ ഇനി പാഴ് സ്വപ്നം

പിഎസ് സി മോഹവുമായി നടക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാവുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നീണ്ട കാലത്തേക്ക് കെഎസ്ആര്‍ടിസിയില്‍ നിയമനം നടത്തുന്നില്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുള്ളത്.

പുതിയതായി നിരത്തിലിറങ്ങുന്ന 1000 ബസ്സുകളില്‍ ജീവനക്കാരെ നിയമിക്കുന്നതിനായി പിഎസ് സി പരീക്ഷ നടത്തില്ല. ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയില്‍ പുതുതായി നിയമനം നടത്താനുള്ള അവസരമാണ് ഇതോടെ നഷ്ടമാവുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നഷ്ടത്തില്‍ നിന്നും കരകയറുന്നതിനായി പുതിയ പരിഷ്‌കാരങ്ങള്‍ നടത്തി വരുന്നതിന്റെ ഭാഗമായാണ് നിയമനത്തിന്റെ കാര്യത്തിലും നൂതന സമ്പ്രദായം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

ശരാശരി ഒരു ബസ്സിന് 71 1 ജീവനക്കാരാണ് നിലവിലുള്ളത് എന്നാല്‍ ഇത് 5.9 ആക്കി ചുരുക്കാനാണ് പുതിയ തീരുമാനമെന്ന് ബന്ധപ്പട്ടവര്‍ അറിയിക്കുന്നു.

ജീവനക്കാരുടെ പുന:സംഘടനയുടെ ഭാഗമായാണ് എണ്ണം ചുരുക്കുന്നത്. പുതുതായി നിരത്തിലിറങ്ങുന്ന ബസ്സുകള്‍ക്ക് ജീവനക്കാരെ കണ്ടെത്തുന്നതിനായി പിഎസ് സി പരീക്ഷ, നടത്തുന്നില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

Top