മകരവിളക്ക് തീർത്ഥാടനം: മാനദണ്ഡം പുതുക്കി സംസ്ഥാന സർക്കാർ: കുട്ടികൾക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടന മാനദണ്ഡം പുതുക്കി സംസ്ഥാന സർക്കാർ. ഇനി 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. കുട്ടികളെ സാമൂഹിക അകലം പാലിച്ചും മാസ്ക്, സാനിറ്റൈസർ ഉപയോഗിച്ചും ശബരിമല ദർശനം ഉറപ്പാക്കണമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

എന്നാൽ, കുട്ടികൾ ഒഴികെയുള്ള എല്ലാ തീർഥാടകരും ജീവനക്കാരും രണ്ടു ഡോസ് വാക്‌സീൻ എടുത്ത സർട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റും കരുതണം. മറ്റ് അനുബന്ധ രോഗമുള്ളവർക്കും കോവിഡ് വന്ന് മൂന്നു മാസത്തിനുള്ളിൽ ആയിട്ടുള്ളവർക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് കഴിവതും ശബരിമല ദർശനം ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോവിഡ് വ്യാപനം പൂർണമായി മാറാത്ത സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് ആക്ഷൻപ്ലാൻ രൂപീകരിച്ചിരുന്നു.കേന്ദ്ര സർക്കാരിന്റെയും സ്റ്റേറ്റ് സ്‌പെസിഫിക് കോവിഡ് പ്രോട്ടോകോൾ പ്രകാരവും സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷൻ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്.

Top