ബാബു എം പാലിശേരിക്ക് സീറ്റില്ല?… കുന്നംകുളം എംഎല്‍എയെ വെട്ടിയത് സംസ്ഥാന നേതൃത്വം ഇടപെട്ടെന്ന് സൂചന.

തൃശൂര്‍:നിയമസഭയില്‍ ഇടതുപക്ഷ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ബാബു എം പാലിശേരിക്ക് ഇത്തവണ സീറ്റില്ല.കുന്നംകുളം എംഎല്‍എ ആയ പാലിശേരിയുടെ കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് തീരുമാനമെടുത്തതെന്നാണ് സൂചന.ജില്ല കമ്മറ്റി അംഗമായ ബാബുവിനെ ഒരു തവണ കൂടി കുന്നംകുളം മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന് കമ്മറ്റിയില്‍ ആവശ്യമുയര്‍ന്നിരുന്നു.എന്നാല്‍ സീറ്റ് ഇദ്ധേഹത്തിന് നല്‍കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം.കോലളമ്പ് ഭൂമി വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നടപടി നേരിട്ടയാളാണ് ബാബു എം പാലിശേരി.ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഇദ്ധേഹത്തെ പിണറായി വിജയന്റെ സാനിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി ജില്ല കമ്മറ്റിയിലേക്ക് തരംതാഴ്തിയിരുന്നു.കുന്നംകുളം ഏരിയ സെക്രട്ടറിയായിരുന്ന സഹോദരന്‍ ബാലാജിയേയും ജില്ലാ കമ്മറ്റിയില്‍ നിന്ന് ഏരിയ കമ്മറ്റിയിലേക്ക് തരംതാഴ്തിയതും ഇതെ ആരോപണം മുന്‍നിര്‍ത്തിയാണ്.

ആരോപണ വിധേയനായ ബാബു മത്സരിച്ചാല്‍ ഇടതുപക്ഷത്തിന് നേരിയ മുന്‍തൂക്കം മാത്രമുള്ള മണ്ഡലം കൈവിട്ട് പോകുമെന്ന് പാര്‍ട്ടി ഭയപ്പെടുന്നു.കഴിഞ്ഞ തവണ 1000ത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ബാബു എം പാലിശേരി വിജയിച്ച് കയറിയത്.സിഎംപിയിലെ സിപി ജോണ്‍ ആയിരുന്നു എതിരാളി.ഇത്തവണയും മണ്ഡലത്തിന് വേണ്ടി സിപി ജോണ്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.പുതിയ സാഹചര്യത്തില്‍ നല്ല സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ വിജയിക്കുക ബുദ്ധിമുട്ടാണെന്ന് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.tk vasu

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറ് മാസങ്ങള്‍ക്ക് മുന്‍പ് ഏരിയ സെക്രട്ടറിയായിരുന്ന ബാലാജിയുടെ പേരാണ് പാര്‍ട്ടി എംഎല്‍എ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.എന്നാല്‍ അദ്ധേഹവും കോലളമ്പ് ഇടപാടില്‍ ആരോപണ വിധെയനായി.സഹോദരങ്ങള്‍ തമ്മിലുള്ള വടംവലിയാണ് പിന്നെ ഏറെ വാര്‍ത്തയായത്.ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് രണ്ട് പേരേയും നടപടിക്ക് വിധേയരാക്കിയയത്.ഇപ്പോള്‍ പാര്‍ട്ടി ഏരിയ സെക്രട്ടറിയായ ടികെ വാസുവിന്റെ പേരാണ് പ്രധാനമായും പാര്‍ട്ടി മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്.sreeraman

ജനകീയനായ വാസുവിന്റെ കീഴില്‍ നല്ല വിജയം പാര്‍ട്ടി നേടിയിരുന്നു.മുന്‍ വിഎസ് പക്ഷക്കാരനായ വാസുവിനോട് പിണറായിക്ക്ം ഇപ്പോള്‍ നല്ല താല്‍പര്യമുണ്ട്.പക്ഷെ ഏരിയ സെക്രട്ടറി മത്സരത്തിനിറങ്ങിയാല്‍ ഉണ്ടാകുന്ന സംഘടന പ്രശ്‌നങ്ങള്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്റെ പേരാണ് കുന്നംകുളത്തെക്ക് പരിഗണികുന്നവയില്‍ പ്രധാനം.ശ്രീരാമനോട് പാര്‍ട്ടി നേതൃത്വം മത്സരിക്കാന്‍ സന്നദ്ധനാണോ എന്ന് ആരാഞ്ഞതായും സൂചനയുണ്ട്.മുന്‍ മണലൂര്‍ എംഎല്‍എ ആയിരുന്ന എന്‍ആര്‍ ബാലന്റെ പേരും കുന്നംകുളത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്.കഴിഞ്ഞ തവണ വടക്കാഞ്ചേരിയില്‍ മത്സരിച്ച ബാലന്‍ സിഎന്‍ ബാലകൃഷ്ണനോട് പരാജയപ്പെട്ടിരുന്നു.സ്ഥാനാര്‍ത്ഥി ആരായാലും ഇത്തവണ ഇടതുപക്ഷത്തിന് കുന്നംകുളത്ത് നിന്ന് കരപറ്റാന്‍ കുറച്ച് വിയര്‍ക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Top