സിപിഎമ്മുമായി സഖ്യത്തിനില്ലെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: സിപിഎമ്മുമായി സഖ്യത്തിനില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. യുഡിഎഫിന്റെ ഭാഗമായാണ് ലീഗ് നിലകൊള്ളുന്നത്. യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ ശ്രമിക്കും.മലപ്പുറത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ലീഗുമായി അടുക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മലപ്പുറത്ത് കോണ്‍‍ഗ്രസ്- ലീഗ് പോര് പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും തങ്ങള്‍ കോഴിക്കോട് പറഞ്ഞു.

പരസ്പര വിമര്‍ശനം ഒഴിവക്കിയാണ് സിപിഎം-ലീഗ് നേതാക്കള്‍ ഇപ്പോള്‍ പ്രചാരണവേദികളില്‍ എത്തുന്നത്. കോണ്‍ഗ്രസുമായുള്ള പ്രാദേശിക ഏറ്റുമുട്ടലിനെ തുടര്‍ന്ന് മലപ്പുറത്ത് ചില മണ്ഡലങ്ങളിലെങ്കിലും സിപിഎം ലീഗ് ബാന്ധവം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പക്ഷേ സിപിഎമ്മുമായി ലീഗിന് സഖ്യമില്ലെന്ന് പാണക്കാട് തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കെപിസിസി നേതൃത്വം ഇടപെട്ടിട്ട് പോലും പ്രാദേശിക വിഷയത്തില്‍ അനുനയം ഉണ്ടായിട്ടില്ല. നിലപാടില്‍ ലീഗ് ഉറച്ച് നില്‍ക്കുകായണെങ്കിലും തുടര്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നാണ് പാണക്കാട് തങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top