
സനല്‍ കടുത്ത നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. 2019 ലെ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത് വൈത്തിരി താലൂക്കിലാണ്. വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ മുഞ്ഞനാലിലാണ് സനലിന്റെ വീട്. മൂന്ന് സെന്റ് ഭൂമിയില്‍ ചെറിയ വീടാണ് ഉണ്ടായിരുന്നത്. വീട് 70 ശതമാനത്തോളം പ്രളയത്തില്‍ തകര്‍ന്നു. എന്നാല്‍, സനലിന്റെ കൈവശം കൈവശാവകാശ രേഖ അടക്കം ഒന്നുമില്ലാതിരുന്നതിനാല്‍ ലൈഫ് പദ്ധതിയില്‍ ചേര്‍ക്കുന്നതിന് തടസ്സം നേരിട്ടു.