പൗരത്വ നിയമ ഭേദഗതിക്കോ എൻ.പി.ആറിനോ സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി,കേന്ദ്രത്തിന് മറുപടി നൽകാൻ സുപ്രീം കോടതി നാലാഴ്ച

ന്യൂഡൽഹി: പൗരത്വ നിമയ ഭേദഗതിക്ക് സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ നല്‍കാനാവില്ലെന്നും സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കുകയായിരുന്നു. എന്‍പിആര്‍ നടപടികള്‍ക്കും സുപ്രീം കോടതി സ്റ്റേ അനുവദിച്ചിട്ടില്ല. പൗരത്വ നിമയ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന് വിട്ടേക്കുമെന്ന സൂചനയും കോടതി നല്‍കി.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അസമിലെയും, രാജ്യത്തെ മറ്റിടങ്ങളിലെയും പ്രശ്നങ്ങൾ വേറെയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതിനാൽ അസമിലെ ഹർജികൾ പ്രത്യേകം പരിഗണിക്കും. ത്രിപുരയിൽ നിന്ന് വന്ന ഹർജികളും ഇതിനൊപ്പം പരിഗണിക്കുമെന്നും ചീഫ് ജസ്റ്രിസ് വ്യക്തമാക്കി.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ കേന്ദ്രത്തിന് മറുപടി നൽകാൻ സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്കി. 80 ഹർജികൾക്ക് കൂടി മറുപടി നൽകാനുണ്ടെന്ന് കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു. അധിക ഹർജികൾക്ക് മറുപടി നൽകാൻ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടു.


ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ,​ ജസ്റ്റിസുമാരായ അബ്ദുൾനസീർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് വാദം കേട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ 140 ഹർജിക്കാരാണ് നിലവിലുള്ളത്. സ്റ്റേ വേണമെന്ന് ആവശ്യപ്പെടുന്നില്ല,​ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ നിർദേശിച്ചു.കോടതിയുടെ സമീപനം പ്രതീക്ഷ നൽകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല എന്ന പ്രതീക്ഷയാണ് ഭരണഘടനാ ബഞ്ചുമായി ബന്ധപ്പെട്ട പരാമർശങ്ങളിലൂടെ കോടതി തരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ നിയമ ദേദഗതിയിൽ വാദം കേൾക്കുന്നതിനായി രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ കോടതിയിൽ ഉണ്ടായിരുന്നു.

Top