തിരുവനന്തപുരം: ശബരീനാഥ് എംഎല്‍എയുമായുള്ള ജീവിതത്തില്‍ തന്നെ രാഷ്ട്രീയം ബാധിക്കില്ലന്ന് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍.രണ്ട് പേരും നടത്തുന്നത് പൊതുപ്രവര്‍ത്തനമാണ് വീക്ഷണങ്ങളില്‍ പലതും സമാനവുമാണ് കുടുംബ ജീവിതത്തില്‍ ഇത് ഏറെ ഗുണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
ഒരു രാഷ്ട്രീയ നേതാവിനോടും ഇന്നുവരെ ആരാധന തോന്നിയിട്ടില്ലന്നും ആകെ താന്‍ ആരാധിക്കുന്നത് മുന്‍ രാഷ്ട്രപതിയും പ്രമുഖ ശാസ്ത്രജ്ഞനുമായ എ പി ജെ അബ്ദുള്‍ കലാമിനെ മാത്രമാണെന്നും ദിവ്യ വ്യക്തമാക്കി.
രാഷ്ട്രീയ-ഉദ്യോഗസ്ഥ മേഖലകളെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് യുവ എംഎല്‍എ ശബരീനാഥും യുവ ഐഎഎസുകാരി ദിവ്യയും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്.തിരുവനന്തപുരം സബ് കളക്ടറായി ചാര്‍ജ്ജെടുത്ത ദിവ്യയും അരുവിക്കര എംഎല്‍എയായ ശബരിനാഥും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയത്തിലേക്കും ഒടുവില്‍ വീട്ടുകാരുടെ അനുവാദത്തോടുകൂടിയുള്ള വിവാഹത്തിലേക്കും എത്തുകയായിരുന്നു. അടുത്ത മാസം തലസ്ഥാനത്ത് വച്ച് വിവാഹം നടത്താനാണ് രണ്ട് വീട്ടുകാരുടെയും തീരുമാനം.
തമ്മിലടുത്തപ്പോള്‍ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായതിനാലാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതെന്ന് ശബരീനാഥന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മുന്‍ മന്ത്രി ജി.കാര്‍ത്തികേയന്റെയും ഡോ.സുലേഖയുടെയും മകനായ ശബരി 2015ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് രാഷ്ടീയത്തിലിറങ്ങിയത്.2015ലും 16ലും മികച്ച വിജയം പിതാവിന്റെ മണ്ഡലമായ അരുവിക്കരയില്‍ സ്വന്തമാക്കിയ ഈ യുവ നേതാവ് ബിടെക്, എം ബി എ ബിരുദധാരികൂടിയാണ്.
തിരുവനന്തപുരം പാല്‍കുളങ്കര സ്വദേശിയായ ദിവ്യ മുന്‍ ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥനായ ശേഷാ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ്.സി എം സി വെള്ളീരില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ശേഷമാണ് ദിവ്യ ഐ എ എസ് തിരഞ്ഞെടുത്തത്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 48ാം റാങ്കും 2000ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ മൂന്നാം റാങ്കും നേടിയാണ് ഉന്നത വിജയം കൊയ്തത്.