
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ എടിഎമ്മുകളില്‍ പണമില്ലെന്ന് പരാതി. എടിഎമ്മുകളില്‍ ചിലത് പ്രവര്‍ത്തിക്കുന്നില്ലെന്നും പതിനായിരം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാവുന്നുമില്ലെന്നാണ് പരാതി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കറന്‍സിക്ക് രൂക്ഷ ക്ഷാമം. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍, യു.പി, മധ്യപ്രദേശ്, തെലങ്കാന, ദില്ലി എന്നിവിടങ്ങളിലാണ് എടിഎമ്മുകള്‍ കാലിയായത്. ഹൈദരാബാദിലെ വിവിധയിടങ്ങളില്‍ എടിഎമ്മുകളിലെത്തിയ ജനത്തിന് പണമില്ലാത്തതിനെതുടര്‍ന്ന് നിരാശരായി മടങ്ങേണ്ടിവുന്നു. വാരണാസിയിലും ഇതുതന്നെയാണ് അവസ്ഥ. ഇന്നലെ മുതല്‍ എടിഎമ്മുകള്‍ കാലിയാണ്. ഉത്സവ സീസണില്‍ കൂടുതല്‍ പണം പിന്‍വലിച്ചതാണ് കാരണം. മൂന്ന് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് ആര്‍ബഐ അറിയിച്ചു. കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്ന് പണമെത്തിക്കാന്‍ ശ്രമിക്കുമെന്നും ആര്‍ബിഐ അറിയിച്ചു.