റോബിന്‍ഹുഡ് മോഡല്‍ തട്ടിപ്പ്; തിരുവനന്തപുരത്ത് എടിഎമ്മില്‍ ഉപകരണം സ്ഥാപിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു

ATM

തിരുവനന്തപുരം: തലസ്ഥാനത്ത് റോബിന്‍ഹുഡ് മോഡല്‍ തട്ടിപ്പ് നടന്നു. ആളുകളുടെ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായിരിക്കുന്നത്. എടിഎമ്മില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ച് ഇടപാടുകാരുടെ പിന്‍ നമ്പര്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടന്നത്. 50ഓളം പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്.

വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലുള്ള എ.ടി.എമ്മില്‍ പോലീസ് പരിശോധന നടത്തി. വട്ടിയൂര്‍ക്കാവ്, നെടുമങ്ങാട് എന്നിവിടങ്ങളിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിലായി അമ്പതോളം പേരാണ് ഇതുവരെ പരാതിയുമായി എത്തിയിട്ടുള്ളത്. പോലീസിന്റെ പരിശോധനയില്‍ എ.ടി.എം മെഷീനു മുകളില്‍ സ്ഥാപിച്ച ഉപകരണത്തിലൂടെ എ.ടി.എം കാര്‍ഡിലെ നമ്പറും പിന്‍നമ്പറും ചോര്‍ത്തിയെടുക്കുകയായിരുന്നുവെന്ന് കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുംബൈയില്‍െ വറോളിയില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്ന് പണം നഷ്ടപ്പെട്ടവര്‍ പറയുന്നു. പണം പിന്‍വലിച്ചതായി മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ചതോടെയാണ് ഇടപാടുകാര്‍ നെറ്റ് ബാങ്കിംഗ് വഴി നടത്തിയ അന്വേഷണത്തില്‍ വറോളിയില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് കണ്ടെത്തിയതായി പണം നഷ്ടപ്പെട്ട സജിന്‍ പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 1.10നു ശേഷമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. എല്ലാവര്‍ക്കും ഇതേ സമയത്തുതന്നെയാണ് പണം നഷ്ടമായിരിക്കുന്നത്. എസ്.ബി.ടി ബാങ്ക് കെട്ടിടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മിലാണ് ഇലക്ട്രോണിക് ഉപകരണംഒളിപ്പിച്ച് വച്ച് എ.ടി.എം കാര്‍ഡിലെ വിവരവങ്ങള്‍ ചോര്‍ത്തിയത്. വളരെ തിരക്കേറിയ റോഡിലുള്ളതാണ് ഈ എ.ടി.എം സെന്റര്‍. ക്യാമറ നിരീക്ഷണത്തിലുള്ള എ.ടി.എമ്മുകളില്‍ ഇത്തരം ഉപകരണങ്ങള്‍ സ്ഥാപിച്ചത് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്.

Top