കിം ജോംഗ് ഉന്നിന് പ്രകൃതിയെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഉത്തര കൊറിയ

സിയോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന് പ്രകൃതിയെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് സ്റ്റേറ്റ് മീഡിയ. ചൈന- ഉത്തരകൊറിയ അതിര്‍ത്തിയിലെ സജീവ അഗ്‌നിപര്‍വ്വതം കഴിഞ്ഞ ദിവസം കിം ജോംഗ് ഉന്‍ സന്ദര്‍ശിച്ചിരുന്നു.

അഗ്‌നി പര്‍വ്വതത്തിനു മുകളില്‍ നിന്നു കൊണ്ട് ചിരിക്കുന്ന കിം ജോംഗ് ഉന്നിന്റെ ചിത്രമാണ് പ്രകൃതിയെ നിയന്ത്രിക്കാന്‍ കഴിവുള്ളയാളാണ് ഉത്തര കൊറിയന്‍ ഭരണാധികാരിയെന്ന അടിക്കുറിപ്പോടെ സ്റ്റേറ്റ് മീഡിയ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കട്ടിയുള്ള കോട്ട് ധരിച്ച് കനത്ത മഞ്ഞിനെ അവഗണിച്ച് 9000 അടി ഉയരത്തിലുള്ള പര്‍വ്വതത്തിലേക്ക് കിം നടന്നു കയറുമ്പോള്‍ ഹിമപാതം നിലച്ച് പ്രകൃതി സാധാരണ കാലാവസ്ഥയിലേക്ക് വഴിമാറുകയായിരുന്നു എന്നാണ് കിമ്മിനു പ്രകൃതിയെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് സ്ഥാപിക്കാന്‍ സ്റ്റേറ്റ് മീഡിയയുടെ വാദം.

അപ്രതീക്ഷിതമായി ഹിമപാതം നീങ്ങി വെയില്‍ തെളിഞ്ഞതിനുള്ള കാരണക്കാരന്‍ കിം ജോംഗ് ഉന്‍ ആണെന്നും ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു. സൈനിക മിലിട്ടറി ക്യാമ്പില്‍ താന്‍ ജനിച്ചപ്പോള്‍ ആകാശത്ത് ഇരട്ട മഴവില്‍ വിരിഞ്ഞിരുന്നെന്ന് കിമ്മിന്റെ പിതാവ് കിം ജോംഗ് അവകാശപ്പെട്ടിരുന്നു

Top