
കൊച്ചി: പങ്കാളിക്ക് പാചകമറിയാത്തത് വിവാഹമോചനത്തിന് മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. കുടുംബകോടതിയില്‍ വിവാഹമോചന ഹരജി തള്ളിയതിനെതിരെ തൃശൂര്‍ സ്വദേശിയായ യുവാവ് സമര്‍പ്പിച്ച അപ്പീല്‍ നിരസിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഭാര്യ പാചകം ചെയ്യാത്തതും ഭക്ഷണം ഉണ്ടാക്കി നല്‍കാത്തതും വിവാപമോചനത്തിന് കാരണമാകുന്ന ക്രൂരതകളില്‍ ഉള്‍പ്പെടില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.