ന്യുഡല്‍ഹി: എം.എല്‍.എമാരുടെയും എം.പിമാരുടെയും അയോഗ്യത തീരുമാനമെടുക്കേണ്ടത് സ്പീക്കര്‍മാര്‍ ആയിരിക്കരുതെന്ന് സുപ്രീം കോടതി. ഇത്തരം വിഷയങ്ങളില്‍ സ്ഥിരമായ സ്വതന്ത്ര സമിതി വരുന്നതിനെ കുറിച്ച് പാര്‍ലമെന്റ് ചിന്തിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.ജസ്റ്റീസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് നിര്‍ദേശം. അയോഗ്യത പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക അധികാരങ്ങള്‍ സ്പീക്കറില്‍ നിക്ഷിപ്തമാക്കുന്നതിന്റെ യുക്തിയില്‍ പാര്‍ലമെന്റ് പുനരാലോചന കൊണ്ടുവരണം. സ്പീക്കറും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമായിരിക്കുമ്പോള്‍ അയോഗ്യത പരാതികളില്‍ തീരുമാനമെടുക്കാനുള്ള അധികാരം അദ്ദേഹത്തില്‍ മാത്രം നിക്ഷിപ്തമായിരിക്കുന്നതിലെ ഔചിത്യമാണ് കോടതി ചൂണ്ടിക്കാട്ടിയത്.
സ്പീക്കറുടെ നിഷ്പക്ഷത ചോദ്യം ചെയ്ത് അടുത്തകാലത്ത് കോടതിയില്‍ വന്ന ചില കേസുകളും ബെഞ്ച് ചൂണ്ടിക്കാട്ടി. കൂറുമാറ്റം അടക്കമുള്ള വിഷയങ്ങളില്‍ അയോഗ്യത നേരിടുന്ന എം.പിമാരും എം.എല്‍.എമാരും ഒരു ദിവസം പോലും തുടരാന്‍ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.മണിപ്പുര്‍ വനം പരിസ്ഥിതിമന്ത്രി തൗനോജാം ശ്യാംകുമാറിന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട സമര്‍പ്പിച്ച കേസിലാണ് കോടതിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച തൗനോജാം പിന്നീട് ബി.ജെ.പി നയിക്കുന്ന സര്‍ക്കാരില്‍ ചേരുകയായിരുന്നു.