
തിരുവനന്തപുരം: കേരളത്തിൽ പൗരത്വ നിയമ ഭേദഗതിയും ജനസംഖ്യാ രജിസ്റ്ററും,പൗരത്വ രജിസ്റ്ററും നടപ്പാക്കില്ല. ഇന്ന് ചേർന്ന മന്ത്രിസഭ ഇക്കാര്യം ഔദ്യോഗികമായി തീരുമാനിച്ചു.എന്നാൽ സാധാരണ ജനസംഖ്യാ കണക്കെടുപ്പുമായി (സെന്‍സസ്) സഹകരിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. സെൻസസ് ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജനനത്തീയതി, ജനനസ്ഥലം തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതില്ല.
ഇക്കാര്യം അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഇവ ഒഴിവാക്കിയാകും സെൻസസ് നടത്തുക. എൻപിആറിൽ നിന്ന് വിട്ടു നിൽക്കാനുള്ള തീരുമാനം സെന്‍സസ് ഡയറക്ടറെ വൈകാതെ തന്നെ ഔദ്യോഗികമായി സംസ്ഥാനം അറിയിക്കും.
എന്‍പിആറും സെന്‍സസും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഈ സാഹചര്യത്തിലാണ് സംസ്ഥാനം എന്‍പിആറില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തിരുമാനിച്ചത്. നേരത്തേ തന്നെ എന്‍പിആറും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
സെന്‍സസ് ചോദ്യാവലിയിലെ വിവാദമായ രണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കി വിവരശേഖരണം നടത്തിയാല്‍ മതിയെന്നും മന്ത്രിസഭ യോഗത്തില്‍ തിരുമാനമായി. മാതാപിതാക്കളുടെ ജനന തീയതി, ജനന സ്ഥലം എന്നീ ചോദ്യങ്ങളാകും ഒഴിവാക്കുക. അതേസമയം തദ്ദേശ വാര്‍ഡ് വിഭജന ബില്ലിന്‍റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കി. തദ്ദേശ വാര്‍ഡുകള്‍ വിഭജിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. എന്നാല്‍ ഓര്‍ഡിനന്‍സിലെ അതേ കാര്യങ്ങള്‍തന്നെ ഉള്‍പ്പെടുത്തിയാണ് ബില്ല് തയ്യാറാക്കിയിരിക്കുന്നത്.ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ നീക്കം.ഈ മാസം 30 മുതല്‍ നിയമസഭ സമ്മേളനം ചേരാനും മന്ത്രിസഭ യോഗത്തില്‍ തിരുമാനമായി.