പ്രവാസികളിൽ നിന്ന് ഇന്ത്യക്ക് പ്രതിവർഷം ലഭിക്കുന്നത് 69 ബില്യണ്‍ ഡോളർ !.. ലോകത്ത് ഏറ്റവുമധികം പ്രവാസി പണം ഒഴുകുന്നത് ഇന്ത്യയിലേക്ക്

ഫ്രാങ്ക്ഫർട്ട്:രാജ്യത്ത് പ്രവാസികളോട് യാതൊരു കരുണയും കാണിക്കുന്നില്ല എങ്കിലും രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥക്ക് കരുത്ത് പ്രവാസികൾ തന്നെ . ലോകത്ത് ഏറ്റവുമധികം പ്രവാസി പണം സ്വീകരിക്കുന്ന രാജ്യം എന്ന സ്ഥാനം ഇന്ത്യക്ക്. ലോക ബാങ്കിന്‍റെ കുടിയേറ്റവും വികസനവും എന്ന റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.പ്രവാസികളിൽ നിന്ന് 69 ബില്യണ്‍ ഡോളറാണ് ഇന്ത്യക്ക് പ്രതിവർഷം ലഭിക്കുന്നത്. ചൈന രണ്ടാം സ്ഥാനത്തും (64 ബില്യണ്‍ ഡോളർ), ഫിലിപ്പീൻസ് (33 ബില്യണ്‍ ഡോളർ) മൂന്നാം സ്ഥാനത്തുമാണ്.

2018 ൽ ഇന്ത്യയിലേക്ക് പണമയയ്ക്കുന്നതിൽ 4.1 ശതമാനത്തിന്‍റെ വർധനവുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആഗോള തലത്തിലും പ്രവാസി പണ വിനിമയത്തിൽ 4.6 ശതമാനത്തിന്‍റെ വർധന ഉണ്ടാകുമെന്ന് ലോക ബാങ്കും പറയുന്നു. യുഎഇ യിൽ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുന്നതിൽ 35.2 ശതമാനവും ഇന്ത്യയിലേക്കാണ്.ലോകത്താകെ ഇത്തരത്തിൽ പണമടയ്ക്കുന്നതിൽ ഏഴ് ശതമാനം വർധനവ് ഉണ്ട ായതായി ലോകബാങ്ക് പറയുന്നു. 2016 ൽ 573 ബില്യണ്‍ ഡോളർ ആയിരുന്നത് 2017 ൽ 613 ബില്യണ്‍ ഡോളറായി ഉയർന്നു. എണ്ണവിലയിലെ വർധനവും യൂറോയുടേയും റൂബിളിന്േ‍റയും മൂല്യം ഉയർന്നതും പ്രധാന കാരങ്ങളാണെന്ന് ലോകബാങ്ക് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top