ന്യൂഡല്‍ഹി: പ്രവാസികളുടെ വോട്ടവകാശം സി.പി.എമ്മിനെ ഭയപ്പാടിലാക്കിയതായി സൂചന. പ്രവാസികളുടെ വോട്ട് സി.പി.എം ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ വിജയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തും എന്ന തിരിച്ചറിവ് സി.പി.എമ്മിനുണ്ടായിട്ടുണ്ട്. ഗതിയറിയാതെ അലയുന്ന കോണ്‍ഗ്രസ് പ്രവാസി വോട്ടിന്റെ സ്വാധീനം എന്താണെന്നോ അതു മുതലാക്കാനോ ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. പ്രവാസിവോട്ട് ഇന്ത്യയിലെ പകരക്കാര്‍ ചെയ്യാനുള്ള (പ്രോക്സി വോട്ട്) നിര്‍ദേശത്തോട് യോജിപ്പില്ലെന്നു സിപിഐഎം. പറയുന്നു. പ്രവാസികള്‍ക്കു വോട്ടുചെയ്യാന്‍ ഇന്ത്യന്‍ എംബസികളില്‍ സൗകര്യമൊരുക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്കു വിദേശത്തു വോട്ടുചെയ്യാന്‍ സൗകര്യമാവശ്യപ്പെട്ടു ദുബായിലെ സംരംഭകന്‍ ഡോ.വി.പി.ഷംഷീര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെ പ്രോക്സി വോട്ട്, ഇലക്‌ട്രോണിക് തപാല്‍ വോട്ട് എന്നിവ സാധ്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നു. ഇതില്‍ പ്രോക്സി വോട്ടിനോടുള്ള എതിര്‍പ്പാണ് സീതാറാം യച്ചൂരി വ്യക്തമാക്കിയത്.
ജോലിചെയ്യുന്ന രാജ്യത്തു വച്ചുതന്നെ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പ്രവാസികളെ അനുവദിക്കുന്നതിനു ജനപ്രാതിനിധ്യ നിയമം (ആര്‍പിഎ) ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനായി 1950ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 20എ വകുപ്പും 1951ലെ നിയമത്തിലെ 60–ാം വകുപ്പും ഭേദഗതി ചെയ്യണം. അതേസമയം, നീക്കം പ്രാബല്യത്തില്‍ വന്നാല്‍ 22 ലക്ഷം മലയാളികള്‍ക്ക് വിദേശത്തിരുന്നു വോട്ട് ചെയ്യാനാകും.
അതേസമയം, ബിഹാറില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് മൂന്നുപേരെ മര്‍ദിച്ച സംഭവത്തോടെ ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയെന്നതിനു വ്യക്തമായ സ്ഥിരീകരണമായതായി യച്ചൂരി പറഞ്ഞു. ഇനി അവിടെ ഹിന്ദുത്വ നയങ്ങള്‍ മാത്രമേ നടപ്പാക്കുകയുള്ളൂ. അപ്പോഴും മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തുടരുമെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു.വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കിലും ശരാശരി പതിനായിരം മുതല്‍ പന്ത്രണ്ടായിരംവരെ പ്രവാസികള്‍മാത്രമേ ഇപ്പോള്‍ വോട്ടുചെയ്യാന്‍ നാട്ടിലെത്തുന്നുള്ളൂവെന്നാണ് കണക്ക്. നാട്ടിലെത്താന്‍വേണ്ട ഭാരിച്ച ചെലവാണ് വോട്ടിങ്ങിനെത്തുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്.
പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം ഉറപ്പാക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം വന്നതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ മണ്ഡലങ്ങളിൽ തങ്ങള്‍ക്ക് പകരം ആളെ വെച്ചോ ഇലക്ട്രോണിക് രീതിയിലോ വോട്ട് ചെയ്യാനാകും.ഈ നമ്പറും കണക്കും വോട്ട് ബാങ്ക് തന്നെയാണ് .അത് എല്ലാ പാർട്ടിക്കാരെയും അസ്വസ്ഥരാക്കും തൊഴില്‍ ആവശ്യത്തിനും മറ്റുമായി വിദേശത്തുള്ളവര്‍ക്ക് വോട്ട് ചെയ്യണമെങ്കില്‍ നാട്ടില്‍ എത്തണമെന്നാണ് നിയമം. പുതിയ ബില്‍ വരുന്നതോടെ ഈ അസൗകര്യത്തിന് പരിഹാരമാകും.
പുതിയ ബില്ല് വരുന്നതോടെ പ്രവാസികൾക്കു നേരിട്ടു വോട്ടു ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്താൻ സാധിക്കും. ഇത്തരത്തിൽ വോട്ട് രേഖപ്പെടുത്താൻ ചുമതലയുള്ളയാളും അതേ മണ്ഡലത്തിൽ വോട്ടുള്ളയാളായിരിക്കണം. പകരം ആളെ നിയോഗിക്കുന്നതിനായി തെരഞ്ഞെടുപ്പിനു ആറു മാസം മുൻപ് റിട്ടേണിംഗ് ഓഫീസർക്കു അപേക്ഷ നൽകണം.ലക്ഷകണക്കിനു പ്രവാസികളുടെ പേര് വോട്ടർപട്ടികയിൽ ഉണ്ടെങ്കിലും പതിനായിരം മുതൽ പന്ത്രണ്ടായിരംവരെ പ്രവാസികളാണ് സാധാരണ വോട്ടു രേഖപ്പെടുത്താൻ നാട്ടിലെത്തുന്നത്. ഭാരിച്ച ചെലവാണ് പ്രവാസികൾ തെരഞ്ഞെടുപ്പുകളിൽ നിന്നു വിട്ടുനിൽക്കാൻ കാരണം.ആവശ്യമായ മാറ്റങ്ങൾ വരുത്തി പ്രവാസി വോട്ടവകാശം എന്നു നടപ്പാക്കാനാകുമെന്ന് ജൂലൈ 21ന് സുപ്രീം കോടതി ചോദിച്ചിരുന്നു. ബില്‍ തയ്യാറാക്കാന്‍ നേരത്തെ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. നിലവിലെ ചട്ടമനുസരിച്ച് പ്രവാസി വോട്ടവകാശം നല്‍കാനാകില്ലെന്ന് നേരത്തേ കേന്ദ്രം സുപ്രീംകോടതിയില്‍ ബോദ്ധ്യപ്പെടുത്തിയിരുന്നു. പ്രവാസി വോട്ടവകാശം പരിഗണിക്കുമ്പോള്‍ ഒന്നുകില്‍ അവർ താമസിക്കുന്ന രാജ്യത്ത് വോട്ടിങ്ങിന് അവസരമൊരുക്കുകയോ അല്ലെങ്കില്‍ പകരക്കാരെ വെച്ച് സ്വന്തം മണ്ഡലത്തിൽ അതിനുള്ള അവസരം നല്‍കുകയോ ആണ് ഫലപ്രദമായ മാര്‍ഗമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ബാലറ്റുപേപ്പര്‍ ഓണ്‍ലൈനായി എംബസിയിലോ കോണ്‍സുലേറ്റിലോ എത്തിച്ച് വോട്ട് ചെയ്യുന്ന രീതിയും കേന്ദ്രം പരിഗണിക്കുന്നുണ്ട്. എത്തുന്നയാള്‍ സ്വന്തം മണ്ഡലത്തില്‍ നിന്നുള്ള ആള്‍ തന്നെയാകണമെന്നതാണ് വോട്ട് ചെയ്യാന്‍ പകരക്കാരനെ ഏര്‍പ്പെടുത്തുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡമെന്നും വിലയിരുത്തലുകളുണ്ട്. രണ്ടു കാര്യങ്ങളും സ്വീകരിക്കപ്പെടണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റം വരുത്തുന്ന പുതിയ ബില്ല് അവതരിപ്പിക്കേണ്ടി വരും. അത് വൈകാതെ തന്നെ നടപ്പിലായേക്കുമെന്നാണ് സൂചനകള്‍ പറയുന്നത്. അതിനിടയില്‍ രാജ്യസഭാ തെരഞ്ഞടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ നോട്ട എര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് ഭരണഘടനാ സാധുത ഇല്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. നോട്ട ഒഴിവാക്കണമെന്ന് ബിജെപിയും ആവശ്യപ്പെടുന്നുണ്ട്. നോട്ട ഉപയോഗിക്കുന്നത് ഇതാദ്യമല്ലെന്നും കേരളത്തിലുള്‍പ്പടെ ആറു തെരഞ്ഞെടുപ്പുകളില്‍ 2014 മുതല്‍ ഇതിന് സൗകര്യം നല്കിയിട്ടുണ്ടെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീശദീകരണം. ഈ മാസം എട്ടിനാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.