ഈ സമ്മാനങ്ങള്‍ കിട്ടാന്‍ പ്രവാസികളുടെ ഉറ്റവര്‍ക്കു യോഗമില്ലേ

cargഡോര്‍ ടു ഡോര്‍ കാര്‍ഗോ പ്രതിസന്ധി തുടരുന്നതു മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നയക്കുന്ന പാര്‍സലുകള്‍ 2 മാസമായി മുംബൈയിലും ഡല്‍ഹിയിലും കെട്ടിക്കിടക്കുകയാണ്. പാര്‍സലുകള്‍ മേല്‍വിലാസകാര്‍ക്ക് എത്തിക്കാന്‍ അടിയന്തിര സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കാര്‍ഗോ ഉടമകള്‍ ഈ മാസം കേന്ദ്രസര്‍ക്കാരിനെ സമീപിക്കും.

രണ്ടുമാസം മുമ്പയച്ച പാര്‍സലുകള്‍പോലും മേല്‍വിലാസകാര്‍ക്ക് എത്തിക്കാതെ മുബൈയിലെയും ഡല്‍ഹിയിലെയും ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്. മുംബൈയില്‍ 600ടണ്‍ പാര്‍സലുകള്‍ കെട്ടിക്കിടക്കുന്നുവെന്നാണ് കണക്ക്. ഷാര്‍ജയിലെ ഒരു കാര്‍ഗോ വഴി നിയമവിരുദ്ധമായി സ്വര്‍ണം കടത്തിയതാണ് മേഖലയ്ക്ക് വിനയായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കി. തുടര്‍ന്ന് ഇന്ത്യയിലെ ഒട്ടുമിക്ക വിമാനത്താവളങ്ങളും പാര്‍സലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. കാര്‍ഗോകള്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ വിഷയം കേന്ദ്രസര്‍ക്കാരിനെ ധരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മേഖലയിലെ പ്രതിനിധികള്‍ പ്രവാസ ജീവിതം കഴിഞ്ഞ് തിരിച്ചു പോകുന്നവരും, പെരുനാള്‍ ഓണം പോലുള്ള വിശേഷ അവസരങ്ങള്‍ ലക്ഷ്യംവച്ച് നാട്ടിലെ ഉറ്റവര്‍ക്ക് സാധനങ്ങള്‍ അയച്ചവരുമാണ്, പ്രതിസന്ധിയില്‍ നട്ടം തിരിയുന്നത്.മുംബൈ ലോക്കുള്ള കോര്‍ഗോ സര്‍വീസിനും കഴിഞ്ഞദിവസം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതുകൊണ്ടതന്നെ പാര്‍സലുകള്‍ മേല്‍വിലാസകാര്‍ക്ക് എത്തിക്കാന്‍ അടിയന്തിര സൗകര്യം ഒരുക്കണമെന്നാവും കാര്‍ഗോ വാണിജ്യ മേഖലയിലെ പ്രതിനിധികള്‍ സര്‍ക്കാരിനെ ധരിപ്പിക്കുക.

Top