27 ബില്ല്യണ്‍ യൂറോയുടെ മൂലധന ചിലവുമായി സര്‍ക്കാര്‍

ഡബ്ലിന്‍: സര്‍ക്കാര്‍ 27 ബില്യണ്‍ യൂറോയുടെ മൂലധന ചെലവുകള്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആറ് വര്‍ഷത്തേയ്ക്ക് വേണ്ടി സാമ്പത്തിക തിരിച്ച് വരാന്‍ ഇത് സഹായകരമാകുമെന്ന് പ്രതീക്ഷയാണുള്ളത്. വന്‍ അടിസ്ഥാന സൗകര്യ വികസന പരിപാടികള്‍, ഡബ്ലിന്‍ സിറ്റിയില്‍ നിന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേക്കും സ്വോഡിലേക്കും പെട്ടന്നുള്ള ഗതാഗത പാതകള്‍എന്നിവ ചെലവഴിക്കുന്ന പദ്ധതികളിലുണ്ടാകും. നാഷണല്‍ ചില്‍ഡ്രന്‍ ആശുപത്രിയിലെ പണി പൂര്‍ത്തിയാക്കുന്നതിനും സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് വേണ്ടിയും നിക്ഷേപമുണ്ടാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാത്രം 45000 തൊഴില്‍ സൃഷ്ടിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

പബ്ലിക് എക്‌സ്‌പെന്‍ഡീച്ചര്‍ മന്ത്രി ബ്രണ്ടന്‍ ഹൗളിന്‍ ആയിരിക്കും ആറ് വര്‍ഷക്കേയ്ക്കുള്ള പ്രൊജക്ട് പ്രഖ്യാപിക്കുക. കൂടെ പ്രധാനമന്ത്രി എന്‍ഡ കെന്നിയും ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനും ഉണ്ടാകും. സാധാരണ ഗതിയില്‍ ഇത്തരം പദ്ധതി അഞ്ച് വര്‍ഷത്തേയ്ക്കാണ് പ്രഖ്യാപിക്കാറ്. ഒരു വര്‍ഷം കൂടി കൂട്ടുന്നത് കൂടുതല്‍ തുക ആവശ്യമെങ്കില്‍ ചെലവഴിക്കുന്നതിനുള്ള സൗകര്യമൊരുക്കും. ഗതാഗത മന്ത്രി പാസ്‌ക്കല്‍ ഡൊണീഹോ ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ട് മുന്നോട്ട് വെയ്ക്കുമെന്നാണ് കരുതുന്നത്. പരിശോധിച്ച ആറില്‍ ഒരു പദ്ധതി മെട്രോ സംവിധാനം പുതുക്കികൊണ്ടുള്ളതാണ് . ഇതിന് 1.5 ബില്യണ്‍ യൂറോ ആണ് ചെലവ് വരിക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടികളുടെ ആശുപത്രിക്ക് 650 മില്യണ്‍ യൂറോ ആയിരിക്കും ചെലവ്. ഇതില്‍ 200 മില്യണ്‍ യൂറോ ലോട്ടറി ലൈസന്‍സില്‍ നിന്ന് വരുന്നതാവും. നഴ്‌സ് ഹോം അറ്റകുറ്റപണികള്‍ക്ക് 450 മില്യണ്‍ ആരോഗ്യവകുപ്പിന് നല്‍കിയേക്കും. ഖജനാവില്‍ നിന്ന് 300മില്യണ്‍ യൂറോയും പബ്ലിക്‌പ്രൈവറ്റ് പാര്‍ട്‌നര്‍ഷിപ്പായി 150മില്യണും കണ്ടെത്താനായിരിക്കും പദ്ധതി. വിദ്യാഭ്യാസ വകുപ്പ് രണ്ട് ബില്യണ്‍ യൂറോയ്ക്ക് മുകളില്‍ ചെലവഴിക്കാനാണ് സാധ്യത. വലിയൊരു സ്‌കൂള്‍ കെട്ടിടം പണികഴിപ്പിക്കുന്നതിന് വേണ്ടിയാകും ഇത്. സോഷ്യല്‍ ഹൗസിങ് മേഖലയില്‍ 500മില്യണ്‍ യൂറോ അധികമായി ചെലവഴിക്കും. €1ബില്യണ്‍ ആണ് വെള്ളപ്പൊക്ക കെടുതിക്കായി ചെലവഴിക്കുന്നത്. 2017ല്‍ പദ്ധതികളുടെ പുനരവലോകനം നടക്കും. സാമ്പത്തികവാസ്ഥ നോക്കികൂടുതല്‍ ചെലവഴിക്കണോ എന്ന് അപ്പോള്‍ തീരുമാനിക്കും.

Top