അജ്മാന്: ജ്വല്ലറിയില്‍ നിന്ന് 11 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 40,000 ദിര്‍ഹം പണവും കവര്‍ന്നു മുങ്ങിയ സംഘത്തെ 12 മണിക്കൂറിനുള്ളില്‍ അജ്മാന് പൊലീസ് പിടികൂടി. എ.ജി., ടി.ഡി, എസ്.എ എന്നിങ്ങനെ പേരുകളുള്ള മൂന്ന് അറബ് വംശജരാണ് പ്രതികള്‍. പൊലീസ് എത്തിയപ്പോള്‍ മൂന്ന് പേരും പലതവണ വസ്ത്രം മാറ്റിയും മുഖംമൂടി ധരിച്ചും രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസിന്റെ തന്ത്രപൂര്‍വമായ നീക്കം ഫലം കണ്ടു. ഷാര്‍ജ പൊലീസിന്റെ സഹായത്തോടെയാണ് അജ്മാന് പൊലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ആഭരണങ്ങളും പണവും കണ്ടെടുക്കുകയും ചെയ്തു. കവര്‍ച്ചാ സംഘം ജ്വല്ലറിയില്‍ പ്രവേശിച്ചപ്പോള്‍ അലാറം ബെല്‍ അടിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇതാണ് കവര്ച്ചയെക്കുറിച്ചറിയാന് വൈകിയത്.