എ​സ്ഡി​പി​ഐ നേ​താ​വ് കെ.​എ​സ്.​ഷാ​നി​ൻറെ കൊ​ല​പാ​ത​കം: 2 പേർ അറസ്റ്റിൽ

ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ നേ​താ​വ് കെ.​എ​സ്.​ഷാ​നി​ൻറെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ അറസ്റ്റു ചെയ്തു. മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി പ്ര​സാ​ദ്, വെ​ൺ​മ​ണി സ്വ​ദേ​ശി കൊ​ച്ചു​കു​ട്ട​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ല​യാ​ളി സം​ഘ​ത്തി​ന് വാ​ഹ​നം സം​ഘ​ടി​പ്പി​ച്ച​ത് പ്ര​സാ​ദാ​ണെന്നാണ് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത കാ​റാ​ണ് കൊ​ല​യാ​ളി സം​ഘം ഉ​പ​യോ​ഗി​ച്ച​ത്. തീ​ർ​ഥാ​ട​ന​യാ​ത്ര​യ്ക്ക് എ​ന്ന് പ​റ​ഞ്ഞാ​ണ് കാ​ർ എ​ടു​ത്ത​ത്. വാ​ഹ​നം കൊ​ല​യാ​ളി​ക​ൾ​ക്ക് എ​ത്തി​ച്ച് ന​ൽ​കി​യ​ത് കൊ​ച്ചു​കു​ട്ട​നാ​ണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി പശ്ചാത്തലമുള്ള ഇ​വ​ർ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​ര​ല്ലെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ഇ​രു​വ​രെ​യും പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Top