കുറ്റക്കാരനായി മൂന്നു പതിറ്റാണ്ട് ജയിലില്‍ കഴിഞ്ഞ പ്രതിയെ വധശിക്ഷയ്ക്കു വിധേയനാക്കി

ഫ്‌ളോറിഡ: നാലു പേരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് മുപ്പതു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ജെറി ജോറല്‍ (59) എന്ന പ്രതിയുടെ വധശിക്ഷ ഫ്‌ളോറിഡാ സ്‌റ്റേറ്റ് പ്രിസണില്‍ നടപ്പാക്കി.
മുന്‍ ഭാര്യ, അഞ്ചുവയസുള്ള മകള്‍, രണ്ടു കുടുംബാംഗങ്ങള്‍ എന്നിവര്‍ അടക്കം നാലുപേരെയാണ് ജെറി കുത്തിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ഇയാളുടെ ദേഹത്ത് വിഷം കുത്തി വച്ചാണ് വധശിക്ഷ നടപ്പാക്കിയത്. 1972 ല്‍ ഫ്‌ളോറിഡയില്‍ വധശിക്ഷ നിയമവിധേയമാക്കിയതിനു ശേഷം ഗവര്‍ണര്‍ റിക്ക് പെറിയുടെ ഭരണത്തില്‍ 22 പേരുടെ വധശിക്ഷയാണ് രാജ്യത്ത് നടപ്പാക്കിയിരിക്കുന്നത്. അമേരിക്കയില്‍ ഒരു ഗവര്‍ണറുടെ കീഴില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയത് ഇദ്ദേഹത്തിന്റെ കീഴിലാണ്.
പ്രതിയുടെ അപ്പീല്‍ യുഎസ്എ സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്. കൊലചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ വധശിക്ഷ നടപ്പാക്കിയ ശേഷം പുറത്തു വിട്ട പ്രസ്താവനയില്‍ നീതി നടപ്പായതില്‍ സന്തോഷം പ്രകടിപ്പിച്ചു. 1985 ലായിരുന്നു സംഭവം നടന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് കൊലനടത്തിയതെന്നു കണ്ടെത്തിയിരുന്നു. 1986 ല്‍ തന്നെ പ്രതിയെ വധശിക്ഷയ്ക്കു വിധിച്ചിരുന്നു.

Top