3,039 വിദേശികൾക്ക് ഐറിഷ് പൗരത്വം നൽകി; പുതിയ പൗരന്മാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാർ

3,039 വിദേശികള്‍ക്ക് ഔദ്യോഗികമായി ഐറിഷ് പൗരത്വം നല്‍കി. ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മൂന്ന് വ്യത്യസ്ത ചടങ്ങുകളിലാണ് 3,039 പേര്‍ക്ക് ഐറിഷ് പൗരത്വം നല്‍കിയത്. അയര്‍ലന്‍ഡ് ദ്വീപിലെ 32 കൗണ്ടികളില്‍ താമസിക്കുന്ന, 131 രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകരാണ് ഐറിഷ് പൗരന്മാരായി മാറിയത്. പുതിയ പൗരന്മാരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. 421 ഇന്ത്യക്കാര്‍ക്കാണ് പൗരത്വം ലഭിച്ചത്. പുതിയ ഐറിഷ് പൗരന്മാര്‍ ഭരണകൂടത്തിന്റെ നിയമങ്ങള്‍ വിശ്വസ്തതയോടെ നിരീക്ഷിക്കാനും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ ബഹുമാനിക്കാനും പ്രതിജ്ഞയെടുത്തു.

ഈ വര്‍ഷം ഇതുവരെ 11,000-ത്തിലധികം ആളുകള്‍ക്ക് ഐറിഷ് പൗരത്വം നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top