സര്‍ക്കാര്‍ നല്‍കിയ കുട്ടികള്‍ക്കുള്ള ആനുകൂല്യം വ്യാജരേഖ ചമച്ച് തട്ടിയെടുത്തു; മലയാളി നഴ്‌സിന് ജയില്‍ ശിക്ഷ വിധിച്ച് കോടതി

ഡബ്‌ളിന്‍: വിദേശത്ത് ജോലിചെയ്യുന്നപലര്‍ക്കും ആരാജ്യങ്ങളിലെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാറുണ്ട്. വിദേശത്തെ ഉയര്‍ന്ന ശമ്പളത്തിനൊപ്പം ഈ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പക്ഷെ വ്യാജരഖയുണ്ടാക്കി തട്ടിയെടുത്താലോ.. അങ്ങിനെയും ചെയ്യുന്ന മലയാളികള്‍ ഉണ്ടെന്നാണ് അയര്‍ലന്റില്‍ നിന്നുള്ള വാര്‍ത്തകള്‍ തെളിയിക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യം പോലും തട്ടിപ്പിനായി ഉപയോഗിക്കുന്ന മലയാളികളുടെ ഇത്തരം നിലപാടുകളാണ് മാന്യമായി ജിവിക്കുന്ന മറ്റുപലര്‍ക്കും ഇരുട്ടടിയായി മാറുന്നത്.അയര്‍ലണ്ടില്‍ ഡബ്ളിനില്‍ ബ്ളാക്റോക്കിനടുത്ത് താമസിക്കുന്ന മലയാളിനേഴ്സിനെയാണ് കോടതി ശിക്ഷിച്ചത് .അയര്‍ലണ്ടിലെ പ്രമുഖമായാ എല്ലാ പ്രാദേശിക അന്തര്‍ദേശീയ പത്രങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് .നിയമവിരുദ്ധമായി 9270 യൂറോ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റി എന്ന് പ്രതിയായ നേഴ്സ് കോടതിയില്‍ ഏറ്റുപറഞ്ഞതിനുശേഷമാണ് കോടതി ജയില്‍ ശിക്ഷ ഒഴിവാക്കി പിഴ ശിക്ഷ വിധിച്ചത് .
അയര്‍ലന്റ് സര്‍ക്കാര്‍ നല്‍കുന്ന കുട്ടികള്‍ക്കുള്ള മാസ ആനുകൂല്യം വ്യാജമായി സ്വന്തം മക്കളുടെ പേരില്‍ തട്ടിയെടുത്തു എന്നായിരുന്നു കേസ്. 2കുട്ടികളാണിവര്‍ക്ക്. കുട്ടികള്‍ അയര്‍ലന്റില്‍ താമസക്കാരാണെങ്കില്‍ കുട്ടികളുടെ ഉപജീവനത്തിനായി സര്‍ക്കാര്‍ നല്കുന്ന ഗ്രാന്റാണ് ചൈല്‍ഡ് അലവന്‍സ്. എന്നാല്‍ അയര്‍ലന്റിന് പുറത്താണ് കുടികള്‍ താമസിക്കുന്നതെങ്കില്‍ അത്തരം ജീവനക്കാര്‍ക്കും അയര്‍ലന്റിലേ താമസക്കാര്‍ക്കും ഈ അനുകൂല്യം കിട്ടുകയില്ല. എന്നാല്‍ കുട്ടികളെ കേരളത്തിലേ വീട്ടില്‍ നിര്‍ത്തിയ ശേഷം  പ്രതിയായ നേഴ്സ്  കുട്ടികള്‍ അയര്‍ലന്റില്‍ ഉണ്ടെന്ന വ്യാജേന തുക വാങ്ങിച്ചു. ഇതാണ് ഒടുവില്‍ പിടിക്കപ്പെടുന്നത്. ഇവരുടേയും ഭര്‍ത്താവിന്റേയും കുട്ടികളുടേയും പാസ്‌പോര്‍ട്ട് കോടതി പരിശോധിച്ച് കേസില്‍ വിചാരണ നടത്തുകയായിരുന്നു.

2012 ജൂലൈ മുതല്‍ 2015 നവംബര്‍ വരെ കൊടുത്ത സെല്‍ഫ് ഡിക്ലറേഷന്‍ വ്യാജമായിരുന്നു എന്നും അവ ഗുരുതരമെന്നും കോടതിയില്‍ പ്രോസിക്യൂട്ടറുടെ വാദം കോടതി നിരീക്ഷിച്ചു. പ്രതിയായ നേഴ്സ്നുവേണ്ടി ഹാജരായ സൊളിസിറ്റര്‍ വാദിച്ചത് കുടുംബത്തിലെ ഈക വരുമാനത്തിന്റെ  പ്രതിയായ നേഴ്സ്  ആണെന്നും ഭര്‍ത്താവ് ഈ കാലയളവില്‍ പി.എച്ച് .ഡി പഠനത്തില്‍ ആയിരുന്നെന്നും ,കുട്ടിക്ക് സ്കിന്‍ ഡിസീസസ്  ഉണ്ടായതിനാല്‍ അതിന്റെ ചികില്‍സയില്‍ ആയിരുന്നെന്നെന്നും  അതിനാല്‍ കുറ്റത്തില്‍ ഇളവുണ്ടാകണമെന്നും കോടതിയോട് അപേഷിച്ചു.മാത്രമല്ല നിയമവിരുദ്ധമായി സര്‍ക്കാരില്‍ നിന്നും  തട്ടിയെടുത്ത തുക 9270 യൂറോ (ഏകദേശം 7 ലക്ഷത്തിലധികം രൂപാ ) മുഴുവനായി തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്.കോടതിയില്‍ പ്രതി കുറ്റ സമ്മതം നടത്തിയതിനാലും പ്രതിക്ക് പ്രീ വിയസ് ക്രിമിനല്‍ ഹിസ്റ്ററി ഇല്ലാ എന്നും കോടതി നിരീഷിച്ചു.അതിനാല്‍ തന്ന അതി ഗുരുതരമായ ഈ സാമ്പത്തിക കുറ്റത്തില്‍ നിന്നും പ്രതിയായ നേഴ്സിനെ  ജയില്‍ ശിക്ഷ ഒഴിവാക്കി. എന്നാല്‍ കുറ്റത്തിന്റെ കാഠിന്യം മൂലം 750 യൂറോ ഫൈന്‍ അടക്കാന്‍ കോടതി ശിക്ഷ വിധിക്കുകയും ചെയ്തു.ഡബ്‌ളിന്‍ ജില്ലാ കോടതി ജഡ്ജി ബ്രന്നാന്‍ ആണ് ശിക്ഷ വിധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കുട്ടികളെ നാട്ടില്‍ അയച്ചത് അസുഖം ബാധിച്ചതു മൂലമാണെന്നും ഈ സമയത്ത് കുടുംബത്തിന്റെ വരുമാനം   പ്രതിയായ   നേഴ്സിന്റെ     ജോലി മാത്രമായിരുന്നുവെന്നുമുള്ള വാദം കോടതി തള്ളി. അയര്‍ലന്റില്‍ കുട്ടികളെ നാട്ടിലേക്കും മറ്റ് രാജ്യത്തേക്കും മാറ്റി പാര്‍പ്പിക്കുകയും മടക്കിവിടുകയും ചെയ്ത് കുട്ടികളുടെ ഗ്രാന്റുകള്‍ വാങ്ങിക്കുന്നവര്‍ നിരവധിയാണ്.നിരവധി കേസുകള്‍ പിടിക്കപെട്ടെങ്കിലും പണം തിരികെ നല്കി എല്ലാവരും കേസ് കോടതിയില്‍ എത്തും മുമ്പേ തീര്‍ക്കുകയായിരുന്നു. മലയാളി നേഴ്‌സിനെതിരേ ഉണ്ടായ കോടതി നടപടി പലരിലും ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്.

പ്രവാസികളായെത്തുന്ന പലരും നടത്തുന്ന ഇത്തരം തട്ടിപ്പുകളില്‍ ഒരു നാള്‍ പിടിയിലാകുമെന്നാണ് വയനട് സ്വദേശിനിയുടെ ഈ അനുഭവം തെളിയിക്കുന്നത്. വ്യാജമായി ‘വാറ്റ് ക്ലെയിം ചെയ്യുന്ന ഒരു ഐ.ടി. തട്ടിപ്പ് ടീമിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത് മലയാളികളുടെ തട്ടിപ്പുകള്‍ തുടരുന്നുവെന്ന് തന്നെയാണ്. ഇതില്‍ ഒരാള്‍ അയര്‍ലന്റിലെ പ്രമുഖ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നതും അവിടെ നിന്നും ജോലി നഷ്ടമാവുകയും ചെയ്ത ആളാണ്. മറ്റേര്‍ണിറ്റി ബനഫിറ്റ് വ്യാജമായി വാങ്ങിയ പല അന്വേഷണവും നടക്കുന്നുണ്ട്. ഇത്തരം വിവരങ്ങളും പ്രവാസി മലയാളികള്‍ക്ക് ഞെട്ടലുണ്ടാക്കി പുറത്ത് വരുമെന്നാണ് സൂചന .

Top