99മത് സാഹിത്യ സല്ലാപത്തിൽ ‘പ്രൊഫ. എം. ടി. ആൻറണി’ – അനുസ്മരണം

ജയിൻ മുണ്ടയ്ക്കൽ

ഡാലസ്: ഫെബ്രുവരി ഏഴാം തീയതി ഞായറാഴ്ച സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിയൊമ്പതാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ‘പ്രൊഫ. എം. ടി. ആൻറണി അനുസ്മരണം’ ആയിട്ടായിരിക്കും നടത്തുക. ആദ്യകാല അമേരിക്കൻ മലയാളിയും ന്യൂയോർക്കിലെ സ്ഥിര താമസക്കാരനും സാഹിത്യകാരനും വ്യവസായ സംരംഭകനും സാഹിത്യ സാമൂഹിക സാംസ്‌കാരിക സമ്മേളനങ്ങളിലെ നിറ സാന്നിധ്യവുമായിരുന്നു ഈയിടെ അന്തരിച്ച പ്രൊഫ. എം. ടി. ആൻറണി.
‘ആൻറണിച്ചേട്ടൻ’ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന പ്രൊഫ. എം. ടി. ആൻറണി അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിൻറെ എല്ലാമെല്ലാമായിരുന്നു. പ്രിയങ്കരനായ ആൻറണിച്ചേട്ടൻറെ സഹധർമ്മിണി ഡോ. തെരേസ ആൻറണി (അമ്മിണിച്ചേച്ചി)യും സാഹിത്യ സല്ലാപത്തിലെ സ്ഥിരം പങ്കാളിയാണ്. ഇവർ സാംസ്‌കാരിക കേരളത്തിൻറെ തലസ്ഥാനമായ തൃശ്ശൂരിൽ നിന്നാണ് അമേരിക്കയിലെയ്ക്ക് കുടിയേറിയത്. ജോസഫ് മുണ്ടശ്ശേരിയുടെ കടുത്ത ആരാധകനായിരുന്നു ആൻറണിച്ചേട്ടൻ. ജനുവരി 29നായിരുന്നു അദ്ദേഹത്തിൻറെ അന്ത്യം. രണ്ടാഴ്ചയോളം അദ്ദേഹം ഐ. സി. യു. വിലായിരുന്നു. ‘അമ്മിണി’, ‘ഡോ. ഘോഷ്’ എന്നീ തൂലികാ നാമങ്ങളിലായി അനേകം കവിതകളും ലേഖനങ്ങളും അദ്ദേഹം കൈരളിക്കു സമ്മാനിച്ചിട്ടുണ്ട്. ആനുകാലിക സംഭവവികാസങ്ങളിൽ വേദനിക്കുന്ന ഒരു മനസ്സായിരുന്നു അദ്ദേഹത്തിൻറേത്. പ്രൊഫ. എം. ടി. ആൻറണിയുടെ ജീവിതത്തിലേയ്ക്ക് എത്തിനോക്കുവാനുമുള്ള ഒരു അവസരമായിട്ടായിരിക്കും ഈ അനുസ്മരണം നടത്തുന്നത്. അദ്ദേഹത്തിൻറെ അടുത്ത സുഹൃത്തുക്കളായിരുന്ന മനോഹർ തോമസും രാജു തോമസും ചേർന്നാണ് അനുസ്മരണ ചർച്ചകൾ നയിക്കുക. പ്രൊഫ. എം ടി. ആൻറണിയുമായി അടുത്ത് പരിചയമുള്ള പ്രമുഖ വ്യക്തികൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഈ അനുസ്മരണയോഗത്തിൽ പങ്കെടുക്കുവാനും ഓർമ്മകൾ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

2016 ജനുവരി മൂന്നാം തീയതി ഞായറാഴ്ച സംഘടിപ്പിച്ച തൊണ്ണൂറ്റിയെട്ടാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിൽ ‘പുതു വൽത്സരത്തിലേയ്ക്ക്’ എന്നതായിരുന്നു സല്ലാപ വിഷയം. ഈ വിഷയത്തിൽ ഗൌരവമേറിയ ചർച്ചകൾ നടക്കുകയുണ്ടായി. 2015 –ൽ നടത്തിയ സല്ലാപങ്ങളെ വിലയിരുത്തുകയും ഭാവിയിൽ തുടരേണ്ട നയങ്ങൾ ചർച്ചചെയ്യപ്പെടുകയും ചെയ്തു.

പ്രൊഫ: എം. ടി. ആന്റണി (അവസാനത്തെ പൊതുപരിപാടി), ഡോ: മര്‌സലിൻ ജെ. മോറിസ്, ഡോ:തെരേസ ആന്റണി, ഡോ: എൻ. പി. ഷീല, ഡോ: ആനി കോശി, നീലകണ്ഠൻ നമ്പൂതിരി, മനോഹർ തോമസ്, രാജു തോമസ്, ത്രേസ്യാമ്മ നാടാവള്ളിൽ, ഡോ: ജയിസ് ജേക്കബ്, സജി കരിമ്പന്നൂർ, മാത്തുക്കുട്ടി ഈശോ, യു. എ. നസീർ, വർഗീസ് സ്‌കറിയ, ജോൺ തോമസ്, ജേക്കബ് തോമസ്, കുരുവിള ജോർജ്ജ്, വർഗീസ് എബ്രഹാം സരസോട്ട, പി. പി. ചെറിയാൻ, മൈക്ക് മത്തായി, സി. ആൻഡ്രൂസ്, ജയിൻ മുണ്ടയ്ക്കൽ എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ചയിലായിരിക്കും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തിൽ പങ്കെടുക്കുവാൻ എല്ലാ ആദ്യഞായറാഴ്ചയും വൈകുന്നേരം എട്ടു മുതൽ പത്തു വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..

18572320476 കോഡ് 365923

ടെലിഫോൺ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. [email protected] , [email protected] എന്ന ഇമെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8133893395 / 4696203269

Join us on Facebook https://www.facebook.com/groups/142270399269590/

 

അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം

എല്ലാ ആദ്യ ഞായറഴ്ചയും വൈകിട്ട് 8:00 മണി മുതൽ 10:00 മണി വരെ

വിളിക്കേണ്ട നമ്പർ: 18572320476 കോഡ് 365923

വിശദ വിവരങ്ങൾക്ക് വിളിക്കുക : 18133893395 or 14696203269

Top